ലഹരി മാഫിയ വീട് തകര്‍ത്ത് വീട്ടുകാരെ ആക്രമിച്ചു
text_fieldsഅക്രമികൾ അടിച്ചു തകർത്ത റഹീമിന്റെ വീട്
മാറനല്ലൂര്‍: ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചു. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം. വീട്ടുടമ റഹീം (40) ന് പരിക്കേറ്റു.
രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീട്ടിൽ ആളുണ്ടോ എന്ന് ചോദിച്ച് ഗേറ്റ് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചശേഷം ഉഗ്രശ്ബദം മുഴക്കി വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീടിന് അകത്തുകടന്ന് ജനലും സ്കൂട്ടറും കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വീടിനുള്ളിൽ സംഘം കയറിയത്. തടയാൻ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ റഹീമിനെ ആശുപത്രിയിലെത്തിച്ചു. അക്രമിസംഘം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ടല സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവുമുണ്ടെന്ന് നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്. കാപ്പ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആൾ ഉൾപ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

