കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡൻറിനെ ആക്രമിെച്ചന്ന്
text_fieldsതിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വാർഡ് പ്രസിഡൻറിനെയും ഭാര്യയെയും വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. കോൺഗ്രസ് പാളയം ബ്ലോക്ക് ജനറൽ സെക്രട്ടറി കോട്ടയ്ക്കകം രാജേഷും സംഘവും മണക്കാട് വാർഡ് പ്രസിഡൻറ് രാമചന്ദ്രൻ നായർ, ഭാര്യ സരിത എന്നിവരെ ആക്രമിച്ചതായി ഫോർട്ട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ സരിതയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഏഴുമാസം ഗർഭിണിയാണ്.
തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ രാജേഷ്, യൂത്ത് കോൺഗ്രസ് യൂനിറ്റ് പ്രസിഡൻറ് രഞ്ജിത്, യൂത്ത് കോൺഗ്രസ് മണക്കാട് മണ്ഡലം സെക്രട്ടറി രാഗേഷ് എന്നിവരാണ് ആക്രമിച്ചതെന്ന് രാമചന്ദ്രൻ നായർ പൊലീസിന് മൊഴി നൽകി. കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ നായർ രാജേഷിനും സംഘത്തിനുമെതിരെ ഡി.സി.സിക്ക് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തകർക്കത്തെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ രഞ്ജിത്തിനെയും രാഗേഷിനെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

