യുവാവിനെ ആക്രമിച്ച കേസിൽ പിടിയിൽ
text_fieldsതിരുവനന്തപുരം: യുവാവിെൻറ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. മേനംകുളം കൽപന വാർഡ് സൗപർണിക ഭവനിൽ സംഗീതി(28) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് 24നാണ് സംഭവം. സംഗീത് ഉൾപ്പെട്ട എട്ടംഗസംഘം മാരകായുധങ്ങളുമായി മേനകുളം ക്ഷേത്രത്തിന് സമീപത്തെ ഉണ്ണിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾക്കെതിരെ മുമ്പ് പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ അന്വേഷിച്ചുവരവെ കഴക്കൂട്ടം സൈബർ സിറ്റി അസി. കമീഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് മൂന്നാംപ്രതിയായ ഇയാളെ മേനംകുളം പഞ്ചായത്തുനട ഭാഗത്തുനിന്ന് ശനിയാഴ്ച പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു, എസ്.ഐ വിഷ്ണു, സി.പി.ഒമാരായ അരുൺ എസ്. നായർ, സുജിത്, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

