Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാ​ണാ​താ​യ സ്‌​കൂ​ള്‍...

കാ​ണാ​താ​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​െൻറ മൃ​ത​ദേ​ഹം ആ​റ്റി​ല്‍ ക​ണ്ടെ​ത്തി

text_fields
bookmark_border
കാ​ണാ​താ​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​െൻറ മൃ​ത​ദേ​ഹം ആ​റ്റി​ല്‍ ക​ണ്ടെ​ത്തി
cancel

വെ​ഞ്ഞാ​റ​മൂ​ട്: ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ കാ​ണാ​താ​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​െൻറ മൃ​ത​ദേ​ഹം ആ​റ്റി​ല്‍ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ലി​ലെ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ൽ ലാ​ബ് അ​സി​സ്​​റ്റ​ൻ​റാ​യ വാ​മ​ന​പു​രം അ​മ്പ​ലം​മു​ക്ക് ക​ലാ​ഭ​വ​നി​ല്‍ ക​ലേ​ഷി​െൻറ (42) മൃ​ത​ദേ​ഹ​മാ​ണ് ആ​റ്റി​ല്‍ കാ​ണ​പ്പെ​ട്ട​ത്​്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഇ​ദ്ദേ​ഹ​ത്തെ വാ​മ​ന​പു​രം പാ​ല​ത്തി​ന് സ​മീ​പം ​െവ​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. അ​ന്ന്​ പാ​ല​ത്തി​ല്‍നി​ന്ന്​ ഒ​രാ​ള്‍ ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​താ​യി അ​തു​വ​ഴി വ​ന്ന ഒ​രാ​ള്‍ പൊ​ലീ​സ് പ​ട്രോ​ളി​ങ്​ സം​ഘ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്​ ക​ലേ​ഷ് ആ​െ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. പൊ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന​സേ​ന രാ​ത്രി വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി മ​ട​ങ്ങി. ബു​ധ​നാ​ഴ്ച​യും സ്‌​കൂ​ബാ ടീ​മു​ല്‍പ്പെ​ടു​ള്ള​വ​ര്‍ തി​രി​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​വ​സാ​ന​ശ്ര​മ​മെ​ന്ന നി​ല​യി​ല്‍ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ്‌​കൂ​ബാ ടീം ​ശ​നി​യാ​ഴ്ച രാ​വി​ലെ വാ​മ​ന​പു​രം പാ​ല​ത്തി​ന് സ​മീ​പം തി​ര​ച്ചി​ല്‍ ന​ട​ത്തി.

ഇ​തി​നി​ടെ നാ​ട്ടു​കാ​രി​ലൊ​രാ​ള്‍ വാ​മ​ന​പു​രം ക​ണി​ച്ചോ​ട് പെ​രു​ന്ത്രാ​ക​ട​വി​ന് സ​മീ​പം ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ക​ട​വി​ലെ​ത്തി മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ത്തു. പി​ന്നീ​ട് ബ​ന്ധു​ക്ക​ളെ​ത്തി ക​ലേ​ഷി​െൻറ മൃ​ത​ദേ​ഹ​മാ​െ​ണ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന​യ​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body found
News Summary - The body of a school worker was found in river
Next Story