Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചന്തയിലെ ആൽമരം...

ചന്തയിലെ ആൽമരം ഒടിഞ്ഞുവീണു ക​ച്ച​വ​ട​ക്കാ​ര​ട​ക്കം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ചന്തയിലെ ആൽമരം ഒടിഞ്ഞുവീണു ക​ച്ച​വ​ട​ക്കാ​ര​ട​ക്കം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

പു​തി​യ​കാ​വ്​ ച​ന്ത​യി​ൽ ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​പ്പോ​ൾ

കി​ളി​മാ​നൂ​ർ: പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ പു​തി​യ​കാ​വ് ച​ന്ത​ക്കു​ള്ളി​ൽ നി​ന്ന ആ​ൽ​മ​ര​ത്തി​ന്‍റെ കൂ​റ്റ​ൻ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ്​ ഭ​വം. ഏ​റെ​നാ​ളാ​യി കേ​ടു​വ​ന്ന്​ അ​പ​ക​ട​നി​ല​യി​ലാ​യി​രു​ന്നു മ​രം. മാ​ർ​ക്ക​റ്റി​ന​ക​ത്ത് മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന ഭാ​ഗ​ത്തേ​ക്ക്​ ശി​ഖ​രം വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ച്ച സ​മ​യ​തി​നാ​ലും മാ​ർ​ക്ക​റ്റി​ന​ക​ത്ത് ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ലും വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് മാ​ർ​ക്ക​റ്റ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മാ​ത്ര​മാ​ണ്​ ആ​ൾ​ത്തി​ര​ക്ക് കു​റ​യു​ക. ച​ന്ത ഗേ​റ്റി​നോ​ട് ചേ​ർ​ന്ന് ചി​ല ക​ച്ച​വ​ട​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ശി​ഖ​രം മു​റി​ച്ചു​മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banyan treeKachchavadkar
News Summary - The banyan tree in the market fell and Kachchavadkar escaped unharmed.
Next Story