ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
text_fieldsഹംസ
തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ െപാലീസ് പിടികൂടി. വിഴിഞ്ഞം മുലയം മുക്ക് വീട് ഹൗസ് നമ്പർ 509 ൽ ഹംസ (27) യെയാണ് വിഴിഞ്ഞം െപാലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ ക്ഷേത്രത്തിൽ കയറി നിലവിളക്ക് മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് െപാലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വിഴിഞ്ഞം ടൗൺഷിപ് ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്.ഐ അജിത് കുമാർ, എസ്.സി.പി.ഒമാരായ ഷിനു ജോൺ, ഷൈൻ രാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്.

