ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
text_fieldsവലിയതുറ: തമിഴ്നാട്ടിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ഗുണ്ടാനേതാവിനെ അരിഞ്ഞുവീഴ്ത്തിയ സംഭവത്തിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. ഞായറാഴ്ച് വരെയാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഒരുമാസം മുമ്പ് തമിഴ്നാട് സ്വദേശിയായ പീറ്റര്‍ കനിഷ്കനെ കൊന്ന് പലകഷണങ്ങളാക്കി നഗരത്തിന്‍റെ വിവിധയിടങ്ങളിലായി ഉപേക്ഷിച്ചുകടന്ന പ്രതികളായ മനു രമേശും ഷെഹിന്‍ഷായുമാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലുള്ളത്.
സ്റ്റേഷനിലെ സെല്ലില്‍ സൂക്ഷിച്ച് ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ കൂടുതല്‍ കുറ്റകൃതങ്ങളില്‍ ഉൾപ്പെട്ടിട്ടുണ്ടോ, പീറ്ററിന്‍റെ കൊലക്ക് പിന്നില്‍ കൂടുതല്‍ പേരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യങ്ങള്‍ പൊലീസിന് ചോദ്യംചെയ്യലില്‍ കണ്ടെത്തേണ്ടതായിട്ടുണ്ട്.
കുടിപ്പക തീര്‍ത്തത് തലസ്ഥാനത്താണെങ്കിലും, സംഭവങ്ങളുടെ തുടക്കം തമിഴ്നാട്ടിലെ നാഗര്‍കോവില്‍ നടന്നതിനാല്‍ തമിഴ്നാട്ടിലേക്ക് ഇവരെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടിവരും. ഒരുമാസം മുമ്പമാണ് മുട്ടത്തറ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ മുറിച്ചുമാറ്റിയ നിലയിലുള്ള മനുഷ്യന്‍റെ കാലുകള്‍ കണ്ടെത്തിയത്.
തുടര്‍ന്വേഷണത്തിലാണ് സംഭവം കുടിപ്പകയുടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്. അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയില്‍നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കവെയാണ് തമിഴ്നാട്ടിലെ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ ഒരുജനപ്രതിധിയില്‍നിന്ന് പീറ്ററെ കുറച്ചുദിവസമായി കാണാനിെല്ലന്ന വിവരം ലഭിക്കുന്നത്.
എന്നാല്‍ തമിഴ്നാട്ട് പൊലീസില്‍ ആരും പരാതി നില്‍കിയിട്ടില്ലായിരുന്നു. പിടിയിലായ മനുവിന് പീറ്റര്‍ താമസിക്കുന്ന സ്ഥലുമായി ബന്ധമുെണ്ടന്ന് മനസ്സിലാക്കിയ കേരള പൊലീസ് അന്വേഷണം ഈ വഴിക്ക് തിരിച്ചതോടെയാണ് മരിച്ചത് പീറ്ററാണെന്ന് ഉറപ്പുവരുത്തിയത്.
തുടര്‍ന്ന് ഡി.എന്‍.എ ഫലം കൂടി കിട്ടിയതോടെ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കോടതിയില്‍ അപേക്ഷ നല്‍കി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. പീറ്ററിന്‍റെ തുടെയല്ലും ഇടുപ്പെല്ലും കഷണങ്ങളാക്കി കവറിലിട്ടാണ് പെരുനെല്ലിയില്‍ കുഴിച്ചിട്ടിരുന്നത്.
കാലുകള്‍ പുത്തനാറില്‍ തുടത്തില്‍ തന്നെ ഉപേക്ഷിച്ചു. അതാണ് കേസില്‍ പൊലീസിന് തുമ്പായി മാറിയത്. തല വലിയതുറപാലത്തില്‍നിന്ന് കടലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പിടിയിലാവര്‍ പൊലീസിന് നല്‍കിയ മൊഴി. നെഞ്ചിന്‍റെ ഭാഗവും കൈകളും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യുന്നതിലൂടെ ഇത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

