പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsരാഹുൽ
പൂവാർ: പെൺകുട്ടിയുടെ വിഡിയോ മൊബെലിൽ പകർത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ദൃശ്യങ്ങൾ അയച്ചതായും പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പൂവാർ പൊലീസിൽ പരാതി നൽകി. പൂവാർ എസ് എച്ച് ഒ എസ്.ബി. പ്രവീൺ, എസ്.ഐ. തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ ശശിനാരായണൻ, വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.