മുക്കുപണ്ടം പണയംവെച്ച കേസിലെ പ്രതി അറസ്റ്റില്‍
text_fieldsപ്രതി മനു
വലിയതുറ: മുക്കുപണ്ടം പണയംവെച്ച കേസിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി വില്ലേജില്‍ വെട്ടുകാട് കൊച്ചുവേളി പള്ളിക്ക് സമീപം മാധവപുരം പുതുവല്‍ പുരയിടം വീട്ടില്‍ ടി.സി-32/208 ല്‍ താമസിക്കുന്ന മനുവിനെയാണ് (30) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക്കൊച്ചുവേളിയില് പ്രവര്‍ത്തിക്കുന്ന കുളത്തൂര്‍ ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ എട്ട് ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണാഭരണം ആണെന്ന വ്യാജേന പണയം വെക്കുകയും സ്ഥാപനത്തില്‍നിന്ന് 35,000 രൂപ കൈപ്പറ്റുകയും ചെയ്തെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

