ട്രാഫിക് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഅജിൻ
തിരുവനന്തപുരം: നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത് വിലക്കിയ ട്രാഫിക് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പൂങ്കുളം പാറവിള പ്ലാവിള വീട്ടിൽ അജിനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അട്ടക്കുളങ്ങരയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അജിൻ വാഹനമിടിച്ച് പരിക്കേൽപിച്ചത്. ഓട്ടോറിക്ഷ പാർക്ക് ചെയ്യവെ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥനെ തെറിവിളിക്കുകയും ഓട്ടോകൊണ്ട് ഇടിച്ച് പരിക്കേൽപിക്കുകയുമായിരുന്നെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

