Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ലോക്​ഡൗണായി'...

'ലോക്​ഡൗണായി' വസ്ത്രവ്യാപാരം; പ്രതിസന്ധി രൂക്ഷമെന്ന്​ വ്യാപാരികൾ

text_fields
bookmark_border
dress shop 07-05
cancel

തിരുവനന്തപുരം: കോവിഡ്​ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങളും ലോക്​ഡൗണും പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി ജില്ലയിലെ വസ്​ത്രവ്യാപാരികൾ. ​ഇതിൽ ചെറുകിട കച്ചവടക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്​​. കഴിഞ്ഞ ഒരാഴ്​ചയായി ലോക്​ഡൗണിന്​ സമാനമായ നിയ​ന്ത്രണങ്ങളാണ്​ സംസ്ഥാനത്ത്​ നടപ്പാക്കിവരുന്നത്​.

ശനിയാഴ്​ചമുതൽ പൂർണ അടച്ചിടലിലേക്ക്​ കടക്കുകയുമാണ്​. അതിനനുസൃതമായി​ ജില്ലയിലുടനീളം നിയന്ത്രണങ്ങളും കടുപ്പിക്കും. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാം അടച്ചിടാനാണ്​ നിർദേശം. കഴിഞ്ഞ ഒന്നരവർഷത്തോളമായി കോവിഡ്​ പ്രതിസന്ധിയിൽ വ്യാപാരമേഖലയാകെ തകർന്ന അവസ്ഥയിലാണ്​.

അതിൽ ഏറ്റവും വലിയ ബുദ്ധിമുട്ടിലായത്​ വസ്​ത്രവ്യാപാരികളാണ്​. ലക്ഷങ്ങൾ മുടക്കി സ്​റ്റോക്​ ചെയ്യുന്ന വസ്​ത്രങ്ങൾ അതത്​ സീസണുകളിൽ വിറ്റഴിഞ്ഞി​ല്ലെങ്കിൽ ഇത്​ ഒൗട്ട്​ഒാഫ്​ ഫാഷനാകും.

പിന്നീട്​ ഇൗ സാധനങ്ങൾ വിറ്റുപോകില്ല. ഇൗ രീതിയിൽ വലിയ നഷ്​ടമാണ്​ ഇൗരംഗത്ത്​ വ്യാപാരികൾക്ക്​ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്​ കച്ചവടക്കാർ പറയുന്നത്​. കഴിഞ്ഞ ഒരുവർഷത്തിനിടെ കടക്കെണിയിൽപെട്ട്​ 88 ഒാളം വസ്​ത്രശാലകൾ ജില്ലയിൽ അടച്ചുപൂട്ടി.

കോവിഡ്​ സാഹചര്യത്തിൽ കഴിഞ്ഞതവണ ​​പ്രഖ്യാപിച്ച ലോക്​ഡൗൺ നഷ്​ടങ്ങളിൽനിന്ന്​ കരകയറിവരവെയാണ്​ വീണ്ടും ലോക്​ഡൗണിലേക്ക്​ കാര്യങ്ങളെത്തുന്നത്​. വിഷു, പെരുന്നാൾ, സ്​കൂൾ യൂനിഫോം കച്ചവടങ്ങൾ കണക്കിലെടുത്ത്​ വായ്​പയെടുത്തും മറ്റും ലക്ഷങ്ങളുടെ സ്​റ്റോക്കാണ്​​ പല കച്ചവടക്കാരും കടകളിൽ നിറച്ചത്​. കടതുറക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ വലിയ നഷ്​ടത്തിലേക്ക്​ കച്ചവടക്കാർ എത്തിയിരിക്കുകയാണ്​.

കഴിഞ്ഞ ഒരാഴ്​ചയായി തുടരുന്ന നിയന്ത്രണങ്ങളിൽ, അവശ്യസാധനങ്ങളുടെ പട്ടികയിൽപെടുത്തി സൂപ്പർമാർക്കറ്റുകൾ പലതും തുറന്ന്​ ​പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും​ ചെറുകിടക്കാർക്ക്​ വലിയ തിരിച്ചടിയായി. സ്ഥാപനങ്ങളോടനുബന്ധിച്ച്​ പ്രവർത്തിക്കുന്ന വസ്​ത്രശാലകൾ അത്യാവശ്യസാധനങ്ങളുടെ മറവിൽ തുറന്ന്​ പ്രവർത്തിപ്പിച്ചു. ഇ​െതാരിക്കല​ും അംഗീകരിക്കാനാകാത്ത കാര്യമാണെന്ന്​ ഒാൾ കേരള ടെക്​​സ്​റ്റൈൽസ്​ ആൻഡ്​​ ഗാർമെൻറ്​സ്​ വെൽഫെയർ അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഷാക്കിർ ചൂണ്ടിക്കാട്ടി.

നിയന്ത്രണങ്ങളും ലോക്​ഡൗണും ഒക്കെ നടപ്പാക്കു​േമ്പാൾ വസ്​ത്രവ്യാപാരികളുടെ പ്രശ്​നങ്ങൾകൂടി സർക്കാർ മനസ്സിലാക്കണം. വാടക, ബാങ്ക്​ വായ്​പ, നികുതി, വൈദ്യുതി ചാർജ്​ തുടങ്ങി കാര്യങ്ങളിൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കേണ്ടതാണ്​. കഴിഞ്ഞ ലോക്​ഡൗൺ സമയത്ത്​ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്​ നിവേദനം നൽകിയിട്ടും വസ്​ത്രവ്യാപാരികൾക്ക്​ അനുകൂലമായി ഒരു ഇളവും സർക്കാർ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdowntextile shop​Covid 19
News Summary - textile shop owners in severe crisis
Next Story