Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണിക്കവഞ്ചി കുത്തിത്തുറന്നു; അന്തർസംസ്ഥാന മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
കാണിക്കവഞ്ചി കുത്തിത്തുറന്നു; അന്തർസംസ്ഥാന   മോഷ്​ടാവ്​ പിടിയിൽ
cancel
camera_alt

മൊ​ഗേ​ഷ് ഗോ​റെ

കരമന: കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ മൊഗേഷ് ഗോറെയാണ് പിടിയിലായത്. ഈമാസം നാലിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കിള്ളിപ്പാലം ചെമ്പുപണിപ്പുരക്ക് സമീപമുള്ള ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ഏകദേശം 25,000 രൂപയോളം പ്രതി കവർന്നതായി ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയിരുന്നു. സംഭവസ്ഥലത്തുനിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ ആറോളം മോഷണക്കേസുകളിലും, തമിഴ്നാട്ടിലെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.എസ്. ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും, വിവരമറിഞ്ഞ് ട്രെയിൻ മാർഗം അസമിലേക്ക് കടക്കാൻ ശ്രമിച്ചു.

തുടർന്ന് പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് കൊല്ലം ഈസ്റ്റിൽ സാഹസികമായി പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്ത്, എസ്.ഐ. ജഗ്മോഹൻ ദത്തൻ, കൃഷ്ണമോഹൻ, ജോസ്ബിൻ രാജ്, എസ്.സി.പി.ഒ. റഷീദ്, ഷൈജു, ലിപിൻ രാജ്, സി.പി.ഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temple Theft Suspect Arrested in Thiruvananthapuram
Next Story