Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൗമാരക്കാരൻെറ ആക്രമണത്തിൽ പൊലീസുകാരൻെറ മൂക്കിെൻറ പാലം തകർന്നു
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിെൻറ കിഴക്കേനട ഭാഗത്ത് പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിലെ ഡ്രൈവറെ കൗമാരക്കാരൻ മുഖത്തിടിച്ച് പരിക്കേൽപിച്ചു. മൂക്കിെൻറ പാലം തകർന്ന ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സജീവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മനോദൗർബല്യമുള്ള 17കാരനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്കുമുമ്പ് മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിയ കൗമാരക്കാരനെ പൊലീസാണ് പിടികൂടി തിരികെെയത്തിച്ചത്.
Next Story

