Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightTC വീടിന് പിന്നിലെ...

TC വീടിന് പിന്നിലെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണു; രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
TC വീടിന് പിന്നിലെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണു; രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു
cancel
പോത്തൻകോട്: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന്​ കൂറ്റൻ മതിൽ തകർന്ന് വീടുകൾ അപകടാവസ്ഥയിലായി. ഇതിനെ തുടർന്ന്​ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഞാണ്ടൂർക്കോണം മാധവത്തിൽ സോണിയുടെയും കൃഷ്ണകൃപയിൽ നിതീഷിന്റെയും വീടുകളുടെ പിറകിലെ ഇരുപതടിയോളം ഉയരമുള്ള മതിലാണ് കനത്ത മഴയത്ത് തകർന്നത്. മതിലിനോട് ചേർന്നുള്ള ഉയരത്തിലുള്ള കുന്നും ഏത് സമയത്തും വീടുകൾക്ക് മീതെ പതിക്കുമെന്ന് ആശങ്കയും ഉടലെടുത്തതിനെത്തുടർന്നാണ് കുടുംബങ്ങളെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്നോടെ വലിയ ശബ്ദത്തോടെയാണ് ഇരുവീടുകളുടെയും പിറകിലത്തെ മതിൽ തകർന്നുവീണത്. ഇരുപതടി ഉയരത്തിൽ നിർമിച്ചിരുന്ന മതിലാണ് തകർന്ന് വീണത്. മഴ കനത്താൽ വീടുകൾ തകരുമെന്ന ആശങ്കയിലാണ് വീട്ടുകാർ. ഇതിനെതുടർന്ന് നാട്ടുകാർ ഇടപെട്ട്​ ടാർപോളിൻ ഷീറ്റ് കൊണ്ട് കെട്ടി താൽക്കാലിക സംരക്ഷണം ഒരുക്കിയെങ്കിലും മഴ കനത്താൽ വശങ്ങളിലെ മണ്ണ് ഇടിയുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story