Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിൽ പെൺകുട്ടിക്കുനേരെ അതിക്രമം: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: ബസിൽ പെൺകുട്ടിയെ ഉപദ്രവിക്കുകയും തടയാൻ ചെന്നവരെ ആക്രമിക്കുകയും ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. കന്യാകുമാരി കുളപ്പുറം ഇരുപകൽവിള വീട്ടിൽ സുനിൽകുമാറിനെയാണ് (46) തമ്പാനൂർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപം കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം.
22കാരിയെ ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ അക്രമിക്കുകയും ചെയ്തു. യാത്രക്കാരനെ ആക്രമിക്കുന്നത് തടയാനെത്തിയ ഓട്ടോ ഡ്രൈവറെയും കൈയേറ്റം ചെയ്തു. തമ്പാനൂർ സി.ഐ പ്രകാശ്, എസ്.ഐ സുബിൻ, എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

