പട്ടിക ചതിച്ചു; വോട്ട് ചെയ്യാനാകാതെ 106കാരി ഭാഗീരഥിയമ്മ
text_fieldsഅഞ്ചാലുംമൂട്: കേന്ദ്ര സര്‍ക്കാറിെൻറ നാരീശക്തി പുരസ്കാര ജേതാവും 106ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിയുമായി സംസ്ഥാനത്തിന് അഭിമാനമായ ഭാഗീരഥിയമ്മ ഇക്കുറി വോട്ട് ചെയ്യണമെന്ന് നിശ്ചയിച്ചതായിരുന്നു. പക്ഷേ, വോട്ടർ പട്ടിക ചതിച്ചു. വോട്ടില്ലെന്നറിഞ്ഞത് ദിവസങ്ങൾക്ക് മുമ്പ്.
പെൻഷൻ നിഷേധിച്ചതിനാൽ 2016 മുതൽ ഭാഗീരഥിയമ്മ വോട്ട് ചെയ്യാൻ പോയിരുന്നില്ല. ആധാറും മറ്റ് രേഖകളും എടുത്തിരുന്നു. പിന്നീട് നാലാം ക്ലാസ് തുല്യത പരീക്ഷ ജയിക്കുകയും പുരസ്കാര നിറവിലെത്തുകയും ചെയ്തതോടെയാണ് ഇവർക്ക് പെൻഷനും ആധാർ കാർഡും ലഭിച്ചത്. പെൻഷൻ കിട്ടിയതിനാൽ ഇക്കുറി കടുംപിടിത്തം വിട്ട് വോട്ട് ചെയ്യാൻ തീരുമാനിച്ചതായിരുന്നു. പക്ഷേ, വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്നറിഞ്ഞത് ഈയടുത്താണ്. പേര് ചേർക്കാനുള്ള സമയവും കഴിഞ്ഞിരുന്നു.
എല്ലാ പാർട്ടിക്കാരും വീട്ടിൽ വോട്ട് ചോദിച്ചെത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ലിസ്റ്റിൽനിന്ന് പേര് ഒഴിവായതിൽ തെല്ല് ദേഷ്യവുമുണ്ട് ഭാഗീരഥിയമ്മക്ക്. മകള്‍ തങ്കമണിയമ്മക്കൊപ്പമാണ് ഭാഗീരഥിയമ്മയുടെ താമസം. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യിക്കാമെന്ന് മകൾ അമ്മയെ സമാധാനപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

