ടി.എ. മജീദ് സ്മാരക പുരസ്കാരം മന്ത്രി ജി.ആർ. അനിലിന്
text_fieldsതിരുവനന്തപുരം: ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും എം.എൽ.എയുമായിരുന്ന ടി.എ. മജീദിന്റെ സ്മരണാർഥം ടി.എ. മജീദ് സ്മാരക സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് മന്ത്രി ജി.ആർ. അനിൽ അർഹനായി. ആറിന് വൈകീട്ട് 4.30ന് വർക്കലയിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മന്ത്രി ജി.ആർ. അനിൽ ടി.എ. മജീദ് അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം വി.പി. ഉണ്ണിക്കൃഷ്ണന്, ടി.എ. മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറി വി. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.

