Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightt3 rafeek skm 07

t3 rafeek skm 07

text_fields
bookmark_border
സംസ്ഥാനത്ത്​ പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങള്‍ അധികവും കാലപ്പഴക്കം ചെന്നവ പത്ത് വര്‍ഷം പിന്നിട്ട വിമാനങ്ങൾപോലും പരിശോധിക്കുന്നില്ല ശംഖുംമുഖം: ചെറിയ ആകാശച്ചുഴികളില്‍ പെട്ടാല്‍പോലും പെ​െട്ടന്ന് കേടുപാടുണ്ടാകുന്ന തരത്തിൽ പഴക്കംചെന്ന വിമാനങ്ങളാണ് കൃത്യമായി സുരക്ഷ പരിശോധനകള്‍ പോലുമില്ലാതെ സംസ്ഥാന സെക്ടറില്‍ പറക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്​ രാജ്യാന്തര-ആഭ്യന്തര സെക്ടറുകളിലേക്ക്് സർവിസ് നടത്തുന്ന എയർ ഇന്ത്യ, എക്സ്പ്രസി​ൻെറ 20ഒാളം വിമാനങ്ങളില്‍ പതിനഞ്ചും പത്തും വര്‍ഷത്തിലധികം പഴക്കം ചെന്നവയാണ്. സംസ്ഥാനത്തെ വിമാനത്താവളത്തില്‍ കൂടുതല്‍ തവണ അടിയന്തര തിരിച്ചിറക്കലുകള്‍ നടത്തിയതും യന്ത്രത്തകരാറുകള്‍ ഉണ്ടായതും എയർ ഇന്ത്യ, എക്​സ്പ്രസ് വിമാനങ്ങൾക്കാണ്. മുമ്പ് കൊച്ചി-തിരുവനന്തപുരം സെക്ടറില്‍ ആകാശചുഴിയില്‍പെട്ട എയർഇന്ത്യ എക്സപ്രസ് വിമാനം വലിയ ദുരന്തത്തില്‍നിന്ന്​ തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. രാജ്യത്തെ മറ്റ്​ വിമാനത്താവളങ്ങളില്‍ സര്‍വിസ് നടത്തി പഴക്കം വരുന്ന വിമാനങ്ങളെയാണ് സംസ്ഥാന സെക്ടറില്‍ പറക്കലിനായി നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂണമായും എ.ജി.എസ് ചെക്കിങ് നടത്തിയശേഷം മാത്രമേ സര്‍വിസ് നടത്താന്‍ പാടുള്ളൂ. എന്നാല്‍ പത്ത് വര്‍ഷം പിന്നിട്ട വിമാനങ്ങള്‍ക്ക് പോലും ചെക്കിങ്​ നടക്കുന്നില്ല. ഒരുവിമാനം പൂർണമായും ചെക്കിങ്​ നടത്താന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയമെടുക്കും. ഇത് ഷെഡ്യൂളുകളെ ബാധിക്കുമെന്നത് കണക്കിലെടുത്താണ്​ എയർ ഇന്ത്യ, എക്പ്രസും ഇതിന് തയാറാകാത്തത്. ഇതിനുപുറമേ പറക്കലിന് മുമ്പ് വിമാനങ്ങളുടെ സാങ്കേതിക പരിശോധനകളില്‍ അയവുവരുത്തുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കും. വിമാനങ്ങള്‍ ഓരോതവണയും പറന്നുയരുന്നതിന് മുമ്പ് വിമാനത്താവളങ്ങളില്‍നിന്നും സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തിലെ പൈലറ്റിന് റിപ്പോര്‍ട്ട് നല്‍കണം. റിപ്പോട്ട്​ പൈലറ്റ് അംഗീകരിച്ചാല്‍ മാത്രമേ വിമാനം ടേക്ഓഫ് നടത്താന്‍ പാടയുള്ളൂ. എന്നാല്‍ പല വിമാനത്താവളങ്ങളിലും സൂക്ഷ്​മപരിശോധന നടക്കാറില്ല. സാങ്കേതിക പ്രശ്​നങ്ങള്‍ മറച്ചു​െവച്ച് വീണ്ടും വിമാനങ്ങള്‍ പറക്കാന്‍ യോഗ്യമാ​െണന്ന് കാണിച്ച് അനുമതി നല്‍കുന്നതാണ് അടിയന്തര തിരിച്ചിറക്കലിനും യന്ത്രത്തകരാര്‍ കാരണം. എയര്‍ലൈന്‍സ് ജീവനക്കാര്‍തന്നെ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി എയർ ഇന്ത്യ എക്​സ്​പ്രസിന് ഹംഗാര്‍ ഉ​െണ്ടങ്കിലും പരിശോധകള്‍ കൃത്യമല്ല. എം. റഫീഖ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story