ആറു പവന് സ്വര്‍ണം മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍
text_fieldsസുജാത
പേരൂര്‍ക്കട: മണ്ണാമൂല നീതി നഗറിലെ വീട്ടില്‍ നിന്ന് ആറു പവന് സ്വര്‍ണവും മൊബൈല്‍ ഫോണും 40,000 രൂപയും മോഷ്ടിച്ച കേസില്‍ വീട്ടുവേലക്കാരിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര സ്വദേശി സുജാതയെ (55) ആണ് അറസ്റ്റ് ചെയ്തത്.
2025 നവംബറിലായിരുന്നു കേസിനിടയായ സംഭവം. സി.സി.ടി.വി ദൃശ്യങ്ങളും സൈബര്‍സെല്ലില്‍ നിന്നുളള വിവരങ്ങളും ഫീല്‍ഡ് ഇന്‍ഫര്‍മേഷനും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിലൊടുവിലാണ് കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സ്വര്‍ണം നെടുമങ്ങാടുളള സ്വകാര്യ സ്ഥാപനത്തില്‍ അഞ്ചുലക്ഷം രൂപക്ക് പണയം വെച്ചതായും പൊലീസ് കണ്ടെത്തി. കുടാതെ പ്രതി കവര്‍ന്നെടുത്ത മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.
പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മധുസൂദനന് പിളള, വനിത എ.എസ്.ഐ ഷംല, ഡബ്ല്യൂ.സി.പി.ഒ ഷാജിറ, സി.പി.ഒ മാരായ അനീഷ്, അരുണ്‍, അജിത് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

