Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTsupplement പെരുന്നാൾ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കുട്ടിക്കാലം
text_fieldsbookmark_border
പെരുന്നാൾ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കുട്ടിക്കാലം ചിത്രം: Younukunju.jpg എ. യൂനുസ് കുഞ്ഞ് ഇരവിപുരം: കേരളത്തിലെ ഏറ്റവുംവലിയ ജമാഅത്താണ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത്. മസ്ജിദ് പരിപാലന കമ്മിറ്റിയുടെ അമരക്കാരനായി നാലുപതിറ്റാണ്ടായി പ്രവർത്തിക്കുകയാണ് ഡോ.എ. യൂനുസ് കുഞ്ഞ്. തൻെറ കുട്ടിക്കാലത്തെ പെരുന്നാൾ കാലങ്ങളടക്കം ഓർത്തെടുക്കുമ്പോൾ, പള്ളി അടച്ചിട്ടൊരു പെരുന്നാൾ ചരിത്രമേ ഇല്ല. പള്ളിയിലെ ഒത്തുകൂടലും പെരുന്നാൾ നമസ്കാരവും ഇല്ലാത്തത് ദുഃഖകരമെങ്കിലും മഹാമാരിയെ പ്രതിരോധിക്കാനാണെന്നതിൽ ആശ്വാസം കൊള്ളുന്നു. 'പെരുന്നാൾ വന്നെങ്കിലെന്ന് എപ്പോഴും ആഗ്രഹിക്കുന്ന കുട്ടിക്കാലമായിരുന്നു എേൻറതും. പെരുന്നാളിന് പിതാവ് ഒരു ചക്രമോ, രണ്ടു ചക്രമോ, അര അണയോ തരും. പെരുന്നാൾ നമസ്കാരം കഴിഞ്ഞുവന്നാൽ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാം. നേരം ഇരുട്ടുന്നതിനുമുമ്പ് വീട്ടിലെത്തണമെന്നത് മാത്രമാണ് നിബന്ധന. അന്ന് കൊല്ലൂർവിളയിൽ ഓല കെട്ടിയ പള്ളിയാണ്. കുട്ടിക്കാലത്ത് ഒരുതവണ പെരുന്നാളിന് കൂട്ടുകാരോടൊപ്പം ബീച്ചിൽ പോയപ്പോഴുണ്ടായ സംഭവം മറക്കാൻ കഴിയില്ല. ബീച്ചിൽ കാൽ കഴുകാനിറങ്ങിയപ്പോൾ വലിയതിരയിൽ അകപ്പെട്ടു. കൂട്ടുകാർക്ക് നിലവിളികളോടെ കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. തിരമാല ഇറങ്ങിപ്പോയപ്പോൾ കൈകൾ മണ്ണിൽ പുതഞ്ഞ നിലയിൽ രക്ഷപ്പെടുകയായിരുന്നു. അപ്പോഴും വീട്ടിൽ നിന്നുകിട്ടിയ എട്ടണ പോക്കറ്റിൽ തന്നെയുണ്ടായിരുന്നു. ഇറച്ചി കഴിക്കണമെങ്കിലും മണ സോപ്പിൽ കുളിക്കണമെങ്കിലും പെരുന്നാൾ വരണമായിരുന്നു'. മുമ്പ് പെരുന്നാൾ ദിനങ്ങളിൽ നമസ്കാരത്തിനായി പള്ളി നിറഞ്ഞുകവിയുമായിരുന്നു. പതിനായിരത്തോളം പേരാണ് പല തവണകളിലായി നടക്കുന്ന നമസ്കാരങ്ങളിൽ പങ്കെടുത്തിരുന്നത്. ഇത്തവണ രണ്ടുപെരുന്നാളിനും പള്ളി അടഞ്ഞുകിടക്കുകയാണ്. ജീവിതത്തിലാദ്യമായാണ് പള്ളി അടച്ചിടേണ്ട സാഹചര്യമുണ്ടായത്. രോഗവ്യാപനം തടയാൻ സർക്കാറിൻെറ നിർദേശങ്ങൾ പാലിച്ചേ മതിയാകൂ. കുട്ടിക്കാലത്ത് വസൂരി ബാധിച്ച് കൊല്ലൂർവിളയിലും പരിസരത്തും നിരവധി പേർ മരിച്ചിരുന്നു. അതിനെ അതിജീവിച്ചവരാണ് നമ്മൾ. ആേഘാഷങ്ങൾ ഒഴിവാക്കി നിർദേശങ്ങൾ പാലിച്ചാൽ അതും നമ്മൾ അതിജീവിക്കും. കഴിഞ്ഞ കൊച്ചുപെരുന്നാൾ നമസ്കാരം മക്കളോടും പേരക്കുട്ടികളോടുമൊപ്പം വീട്ടിലായിരുന്നു. ഈ പെരുന്നാളിനും വീട്ടിൽ തന്നെയാകും നമസ്കാരം. കുട്ടിക്കാലത്തെ പെരുന്നാൾ ഓർമകൾ ഇപ്പോഴും പേരക്കുട്ടികളുമായി പങ്കുവെക്കാറുണ്ട്. നുജുമുദ്ദീൻ മുള്ളുവിള
Next Story