കണ്ണമ്മൂല സുനിൽ ബാബു വധക്കേസ്; കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: കണ്ണമ്മൂല സുനിൽ ബാബു വധക്കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ സാക്ഷി വിചാരണവേളയിൽ കൂറുമാറിയതിനെതുടർന്നുള്ള കേസിെൻറ നിയമനടപടികൾ ആരംഭിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. തിരുവനന്തപുരം ചെറുവയ്ക്കൽ സ്വദേശി വിഷ്ണു (26), കുമാരപുരം പുളിക്കുഴി വീട്ടിൽ നിഖിൽ കുമാർ (27), കളിയിൽ വീട്ടിൽ അനു (24) എന്നിവരാണ് വിചാരണ നേരിടുന്ന സാക്ഷികൾ. ഇവർ മൂന്നുപേരും കണ്ണമ്മൂല സുനിൽ ബാബു വധക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്നു.
2016 ൽ കണ്ണമ്മൂല ജങ്ഷനിൽെവച്ചാണ് സുനിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം പ്രതികൾ വിഷ്ണു ഓടിച്ചിരുന്ന കാറിൽ രക്ഷപ്പെടുമ്പോഴാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊലപാതകത്തിനുള്ള ഗൂഢാലോചനക്ക് സാക്ഷികളായ വിഷ്ണു, നിഖിൽ കുമാർ, അനു എന്നിവർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 164 പ്രകാരം 2016 ൽ മൊഴി നൽകിയിരുന്നു.
എന്നാൽ, വിചാരണ സമയത്ത് കളവായി മൊഴി നൽകിയ സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കണെമന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ആവശ്യപ്പെട്ടിരുന്നു.2018 ൽ സുനിൽബാബു കൊലക്കേസിലെ പ്രതികളായ രാജൻ, അരുൺ, വിനീത്, അനീഷ്, സജു, ബിനു, സുരേഷ്, സജി എന്നിവരെ ജീവപര്യന്തം കഠിനതടവിന് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സെഷൻസ് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

