സഹപ്രവർത്തകയുടെ വീടിന് മുന്നിലെത്തി യുവാവ് ശരീരത്തിൽ തീകൊളുത്തി
text_fieldsരാജേഷ്കുമാർ
ബാലരാമപുരം: ബിവറേജസ് കോർപറേഷെൻറ ലോഡിങ് തൊഴിലാളി സഹപ്രവർത്തകയുടെ വീടിന് മുന്നിലെത്തി ശരീരത്തിൽ പെേട്രാളോഴിച്ച് തീ കൊളുത്തി. സംഭവത്തിൽ സഹപ്രവർത്തകക്കും പൊള്ളലേറ്റു. റസൽപുരം അനി നിവാസിൽ രാജേഷ്കുമാറിനെ(33)യാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.30ന് ബാലരാമപുരം പരുത്തിച്ചക്കോണത്ത് താമസിക്കുന്ന യുവതിയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെവ്കോ ബാലരാമപുരം ഗോഡൗണിലെ ലോഡിങ് തൊഴിലാളിയായ രാജേഷ് കുമാറിെൻറ വിവാഹം നാലുമാസം മുമ്പാണ് നടന്നത്.
രാജേഷ് തലയിലൂടെ പെേട്രാൾ ഒഴിച്ച് കത്തിച്ച ശേഷം യുവതിയെയും അവരുടെ മൂത്ത മകനെയും ഇയാൾ കയറിപ്പിടിച്ചു. ഇതിനിടെയാണ് യുവതിക്ക് കൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലും പൊള്ളലേറ്റത്. മകൻ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് രാജേഷിെൻറ അച്ചനും സഹോദനും ബന്ധുക്കളും എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തി. രാജേഷിെൻറ ബന്ധുക്കൾ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

