Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനപരിശോധനക്കിടെ...

വാഹനപരിശോധനക്കിടെ എസ്.​െഎയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വാഹനപരിശോധനക്കിടെ എസ്.​െഎയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ രണ്ടുപേർ പിടിയിൽ
cancel
camera_alt

പ്രതികൾ

ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷ്കു​മാ​റി​നെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി.പെ​രു​മാ​തു​റ കൊ​ട്ടാ​രം​തു​രു​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് (30), ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ മ​ണ​ക്കാ​ട്ടു​വി​ളാ​കം വ​യ​ല​രി​ക​ത്തു വീ​ട്ടി​ൽ ബി​ലാ​ൽ (39) എ​ന്നി​വ​രെ​യാ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ മൂ​ന്നി​ന്​ വൈ​കു​ന്നേ​രം ഏ​േ​​ഴാ​ടെ​യാ​ണ് ചാ​ന്നാ​ങ്ക​ര പാ​ല​ത്തി​ന്​ സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പൊ​ലീ​സി​നെ മ​റി​ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്.​ഐ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി ക​ട​ന്നു​ക​ള​ഞ്ഞ​ത്.റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ് എ​സ്.​െ​എ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.എ​സ്.​ഐ ര​തീ​ഷ്കു​മാ​റി​നെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeSub Inspectoraccusedpolice
Next Story