ലഹരിക്കെതിരെ കുട്ടി പൊലീസിന്റെ ഓപറേഷൻ ബഡ്ഡി ഹെൽപ്
text_fieldsവിതുര: ലഹരിയിലേക്ക് വഴുതി വീഴാതെ സഹപാഠികൾക്ക് സുരക്ഷ കവചമൊരുക്കാൻ ‘ഓപറേഷൻ ബഡ്ഡി ഹെൽപു’മായി വിതുര സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്. വിതുര ജനമൈത്രി സ്റ്റേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മൂന്ന് ബാച്ച് കാഡറ്റുകൾക്കുള്ള ശാസ്ത്രീയ പരിശീലനം പൂർത്തിയായി.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വിതുര സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രദീപ്കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രിൻസിപ്പൽ വി.എസ്. ഷീജ, എസ്.എം.സി ചെയർമാൻ എ. സുരേന്ദ്രനാഥ്, സ്റ്റാഫ് സെക്രട്ടറി എം.എൻ. ഷാഫി, എസ്.പി.സി ഉദ്യോഗസ്ഥരായ കെ. അൻവർ, പ്രിയ ഐ.വി. നായർ, രാഹുൽ ദീപ്, അനീസ, ഹരി എന്നിവർ പങ്കെടുത്തു.

