റെയില്‍വേ സ്റ്റേഷനുകളില്‍ കർശന പരിശോധന തുടരുന്നു
text_fieldsതിരുവനന്തപുരം: ഒരാഴ്ചയോളമായി തുടര്‍ന്നുവന്ന ഇന്ത്യ-പാക് സംഘര്‍ഷത്തിന് താല്‍ക്കാലിക വിരമമിട്ടു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കർശന പരിശോധന തുടരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മുതലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനപ്പെട്ട ഒന്നോ രണ്ടോ വാതിലുകള്‍ മാത്രമാക്കി ചുരുക്കി മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് ശേഷമാണ് സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ കടക്കാന്‍ അനുവദിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ മെറ്റല്‍ ഡിക്ടറുകള്‍ സ്ഥാപിക്കുകയും സുരക്ഷക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയും നടത്തുന്നുണ്ട്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍ബന്ധമാക്കിയിരുന്നു. അസാധാരണമായി ആളുകളേയോ വസ്തുക്കളോ കണ്ടാല്‍ റെയില്‍വേയുടെ കണ്ട്രോള് റൂമുകളില്‍ വിവരം അറിയിക്കണമെന്ന നിര്‍ദേശമുണ്ട്.
കണ്ട്രോള് റൂം നമ്പറുകള്‍: റെയില്‍ അലര്‍ട്ട് കണ്ട്രോള്: 9846200100
എമര്‍ജന്‍സി റെസ്പോണ്‍സ്
കണ്ട്രോള് :112
റെയില്‍വേ കണ്ട്രോള് :139
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

