സീവറേജ് ലൈനിലേക്ക് മഴവെള്ളം കടത്തിവിട്ടാൽ കർശന നടപടി: പരിശോധന വ്യാപകമാക്കും
text_fieldsതിരുവനന്തപുരം: നഗരത്തിലെ സീവറേജ് മാലിന്യം സംസ്കരിക്കാൻ രൂപകൽപന ചെയ്ത സംവിധാനത്തിലേക്ക് മഴവെള്ളം, അടുക്കള മാലിന്യം ഉൾെപ്പടെയുള്ള ഖരമാലിന്യം എന്നിവ കടത്തിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജല അതോറിട്ടിയും കോർപറേഷനും തീരുമാനിച്ചു.
സീവറേജ് ശൃംഖലയിലൂടെ മഴവെള്ളം, അടുക്കള മാലിന്യങ്ങൾ, മറ്റു ഖരമാലിന്യങ്ങൾ എന്നിവ കടത്തിവിടുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ സീവറേജ് മാലിന്യങ്ങൾ ലൈനിൽനിന്നുപുറത്തേക്കൊഴുകുകയും ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
മഴവെള്ളം, മാലിന്യങ്ങൾ എന്നിവ സിവറേജ് ലൈനിലേക്ക് കടത്തിവിടുന്നവരെ കണ്ടെത്താൻ ഒാരോ മേഖലകളിലേക്കും ജല അതോറിറ്റിയുടെയും കോർപറേഷന്റെയും സംയുക്ത അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും.
മഴവെള്ളമോ ഖരമാലിന്യങ്ങളോ കടത്തിവിടുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ, കണക്ഷൻ വിച്ഛേദിക്കൽ, നിയമനടപടികൾ തുടങ്ങിയവ സ്വീകരിക്കും. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഏതെങ്കിലും തരത്തിൽ മഴവെള്ളമോ അടുക്കള മാലിന്യങ്ങളോ സീവറേജ് ശൃംഖലയിലേക്ക് കടത്തിവിടുന്നുണ്ടെങ്കിൽ ഉടനടി അത് അവസാനിപ്പിക്കണമെന്നും ജല അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

