Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണിമൂലയിൽ തെരുവുനായ് ശല്യം രൂക്ഷം; 20 കോഴികളെ കൊന്നു

text_fields
bookmark_border
പണിമൂലയിൽ തെരുവുനായ് ശല്യം രൂക്ഷം; 20 കോഴികളെ കൊന്നു
cancel
camera_alt

തെ​രു​വു​നാ​യ്​​ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന കോ​ഴി​ക​ൾ

പോത്തൻകോട്: പണിമൂലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. തുറമംഗലം സുനിത ഭവനിൽ കൃഷ്ണൻകുട്ടിയുടെ ഇരുപതോളം മുട്ടക്കോഴികളെ വെള്ളിയാഴ്ച രാത്രി നായകൾ കൊന്നു. അടച്ചുറപ്പുള്ള കോഴിക്കൂടിന്റെ ഇരുമ്പുവലകൾ കടിച്ചുമുറിച്ചാണ് കൂട്ടിനകത്ത് നായ്ക്കൾ കടന്നത്. കൂടിനകത്തുള്ള മുഴുവൻ കോഴികളെയും കടിച്ചുകൊന്ന് പകുതിയോളം കോഴികളെ കൊണ്ടുപോവുകയും ചെയ്തു.

പഞ്ചായത്തിൽനിന്ന് സബ്‌സിഡിയിൽ ലഭിച്ച പത്ത് കോഴികളും പുറത്തുനിന്ന് വാങ്ങിയ പത്ത് കോഴികളുമാണ് ഉണ്ടായിരുന്നത്. മുട്ട വിറ്റ് കിട്ടുന്ന തുകയിൽനിന്ന് നിത്യ ചെലവ് നടത്തിക്കൊണ്ടിരുന്ന കുടുംബം ഇതോടെ ദുരിതത്തിലായി. കരൂർ, പണിമൂല പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം അടുത്തിടെ വർധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് പണിമൂലയിൽ പേപ്പട്ടിയിറങ്ങി അഞ്ചോളം പേരെ കടിച്ചിരുന്നു.

നായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് കരൂർ വാർഡംഗം ഡി. വിമൽകുമാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stray dog menace in panimula-Killed 20 chickens
Next Story