Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയിലാടുംമുകളിൽ തെരുവുനായ് ശല്യം

text_fields
bookmark_border
25 മുട്ടക്കോഴികളെ കടിച്ചുകൊന്നു
മയിലാടുംമുകളിൽ തെരുവുനായ് ശല്യം
cancel
camera_alt

മ​യി​ലാ​ടും​മു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ൽ

പോത്തൻകോട്: അയിരൂപ്പാറ മയിലാടുംമുകൾ പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. മയിലാടുംമുകളിൽ കൃസ്തുദാസ് ഭവനിൽ വസന്തയുടെ ഇരുപത്തിയഞ്ചോളം മുട്ടക്കോഴികളെയാണ് ബുധനാഴ്ച രാത്രി തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.

ഇരുമ്പുവലകൾ പൊട്ടിച്ചാണ് തെരുവുനായ്ക്കൾ കോഴിക്കൂട്ടിനകത്ത് കടന്നത്. കൂടിനകത്തുള്ള മുഴുവൻ കോഴികളെയും കടിച്ചുകൊന്ന് പകുതിയോളം കോഴികളെ കൊണ്ടു പോവുകയും ചെയ്തു. മുട്ട വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് നിത്യചെലവ് നടത്തിയിരുന്ന കുടുംബത്തിനാണ് നഷ്ടമുണ്ടായത്. മയിലാടുംമുകൾ മുറമേൽ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

തെരുവുനായ് ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് മയിലാടുംമുകൾ വാർഡ് അംഗം സിന്ധു റാണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stray dog menace
Next Story