Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേതാജിപുരത്ത് തെരുവ്...

നേതാജിപുരത്ത് തെരുവ് നായ് ശല്യം, ആറ് ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
stray dog
cancel
camera_alt

(പ്രതീകാത്മക ചിത്രം)

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് നേ​താ​ജി​പു​ര​ത്ത്​ തെ​രു​വ് നാ​യ്ക്ക​ൾ ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. നേ​താ​ജി​പു​രം ത​സ്നി മ​ൻ​സി​ലി​ൽ ഷാ​ഫി​യു​ടെ അ​ഞ്ച് ആ​ണാ​ടു​ക​ളെ​യും കെ​ന്ന​ഡി ഇ​ന​ത്തി​ലെ ഒ​രു ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ​യു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്ന​ത്.

വെ​ളു​പ്പി​ന് മൂ​ന്ന് മ​ണി​ക്ക് പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​ന് ഷാ​ഫി എ​ഴു​ന്നേ​റ്റ സ​മ​യ​ത്ത് തൊ​ഴു​ത്തി​ന് സ​മീ​പം നാ​യ്ക്ക​ൾ ഓ​ടു​ന്ന​ത് ക​ണ്ടു. ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഷാ​ഫി​യെ ആ​ക്ര​മി​ക്കാ​നെ​ത്തി. പി​ന്നീ​ട് ഷാ​ഫി നോ​ക്കു​മ്പോ​ഴാ​ണ് തൊ​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് ആ​ടു​ക​ളെ ക​ടി​ച്ച് കൊ​ന്നി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട​ത്.

ചു​റ്റു​മ​തി​ൽ ചാ​ടി​യെ​ത്തി​യ പ​ന്ത്ര​ണ്ടോ​ളം തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കു​റ​ച്ച് ദി​വ​സം മു​മ്പ്​ അ​യ​ൽ​വാ​സി​ക​ളാ​യ ഭു​വ​ന​ച​ന്ദ്ര​ന്‍റെ​യും ബു​ധ​നാ​ഴ്ച ഷ​റ​ഫു​ദ്ദീ​ന്റെ ആ​ടു​ക​ളെ നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്നി​രു​ന്നു. ഉ​ച്ച​യോ​ടെ മൃ​ഗ​ഡോ​ക്ട​ർ​മാ​രെ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ആ​ടു​ക​ളെ കു​ഴി​ച്ചു​മൂ​ടി. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഷാ​ഫി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog menacegoatsstray dog killed
News Summary - stray dog ​​has bitten and killed six goats in netajipuram
Next Story