Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക വാഹനം

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക വാഹനം
cancel
camera_alt

അ​ഗ്നി​ര​ക്ഷ സേ​ന​ക്ക് ക​ട​ന്നു​ചെ​ല്ലാ​ൻ പ്ര​യാ​സ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ​കെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഹൈ ​റീ​ച്ച് എ​ക്സ്റ്റ​ന്‍റ​ബി​ൾ ടെ​റ​റ്റ് (എ​ച്ച്.​ആ​ർ.​ഇ.​ടി) ഘ​ടി​പ്പി​ച്ച അ​ത്യാ​ധു​നി​ക വാ​ഹ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഹൈ ​റീ​ച്ച് എ​ക്സ്റ്റെ​ൻ​ഡ​ബി​ൾ ട​റ​റ്റ് (എ​ച്ച്.​ആ​ർ.​ഇ.​ടി) സ​ജ്ജീ​ക​രി​ച്ച അ​ത്യാ​ധു​നി​ക റോ​സ​ൻ​ബൗ​ർ പാ​ന്ത​ർ ക്രാ​ഷ് ഫ​യ​ർ ടെ​ൻ​ഡ​ർ സേ​വ​ന​ത്തി​റ​ക്കി തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. വി​മാ​നാ​പ​ക​ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഗ്നി​ശ​മ​ന ശേ​ഷി ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. സാ​ധാ​ര​ണ ഫ​യ​ർ​ഫൈ​റ്റി​ങ്​ ട​റ​റ്റു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, എ​ച്ച്.​ആ​ർ.​ഇ.​ടി സം​വി​ധാ​ന​ത്തി​ന് വി​മാ​ന​ത്തി​ന്റെ പു​റം​ഭാ​ഗം തു​ള​ച്ച് യാ​ത്ര​ക്കാ​രു​ടെ കാ​ബി​നി​ലേ​ക്കോ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ലേ​ക്കോ നേ​രി​ട്ട് വെ​ള്ളം, ഫോം ​തു​ട​ങ്ങി​യ അ​ഗ്നി​ശ​മ​ന വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യും. 12 കോ​ടി​യ​ല​ധി​കം രൂ​പ​യാ​ണ് വാ​ഹ​ന​ത്തി​ന്റെ വി​ല.

വാ​ഹ​ന​ത്തി​ലെ അ​ത്യാ​ധു​നി​ക തെ​ർ​മ​ൽ ഇ​മേ​ജി​ങ്​ കാ​മ​റ യാ​ത്ര​ക്കാ​രു​ടെ കാ​ബി​ൻ, കാ​ർ​ഗോ വി​ഭാ​ഗം തു​ട​ങ്ങി​യ അ​ട​ച്ചി​ട്ട ഭാ​ഗ​ങ്ങ​ളി​ലെ തീ​യും ചൂ​ടേ​റി​യ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. പു​റ​ത്തു​നി​ന്ന് കാ​ണാ​നാ​കാ​ത്ത തീ​പി​ടി​ത്ത​ങ്ങ​ൾ പോ​ലും വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. പൂ​ർ​ണ​മാ​യി ഉ​യ​ർ​ത്തു​മ്പോ​ൾ എ​ച്ച്.​ആ​ർ.​ഇ.​ടി 16.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്താം. ഏ​ക​ദേ​ശം അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്റെ ഉ​യ​ര​ത്തി​ന് തു​ല്യ​മാ​ണ്. ജെ​റ്റ്, സ്പ്രേ ​മോ​ഡു​ക​ളി​ൽ 85 മീ​റ്റ​ർ വ​രെ വെ​ള്ളം ചീ​റ്റാ​നും ക​ഴി​യും. വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലും ട​റ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് തീ ​അ​ണ​ക്കാ​ൻ ക​ഴി​യു​ന്ന ‘പ​മ്പ് ആ​ൻ​ഡ് റോ​ൾ’ സ​വി​ശേ​ഷ​ത​യും ഇ​തി​ലു​ണ്ട്. 11,300 ലി​റ്റ​ർ വെ​ള്ളം, 1,300 ലി​റ്റ​ർ ഫോം, 250 ​കി​ലോ​ഗ്രാം ഡ്രൈ ​കെ​മി​ക്ക​ൽ പൗ​ഡ​ർ എ​ന്നി​വ വ​ഹി​ക്കാ​ൻ ഈ ​ക്രാ​ഷ് ഫ​യ​ർ ടെ​ൻ​ഡ​റി​ന് ക​ഴി​യും. 30 സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യ​ത്തി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​നും പ​ര​മാ​വ​ധി 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportRescue OperationsThiruvananthapuramSmart vehicle
News Summary - State-of-the-art vehicle for rescue operations at Thiruvananthapuram airport
Next Story