Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവളർത്തുനായെ കുത്തി...

വളർത്തുനായെ കുത്തി പരിക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച വീട്ടമ്മക്കുനേരെ വധഭീഷണി

text_fields
bookmark_border
kerala police
cancel

പോ​ത്ത​ൻ​കോ​ട്: വ​ള​ർ​ത്തു​നാ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത് ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​താ​യി പ​രാ​തി. ന​രി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ മി​നി സു​രേ​ഷാ​ണ്​ പൊ​ലീ​സി​ൻ പ​രാ​തി ന​ൽ​കി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ശ്രീ​കാ​ന്താ​ണ് വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വ​ള​ർ​ത്തു​നാ​യെ ആ​ക്ര​മി​ച്ച​ത്. നാ​യെ അ​കാ​ര​ണ​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ ഇ​യാ​ൾ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മി​നി സു​രേ​ഷി​ന്‍റെ പ​ഗ് ഇ​ന​ത്തി​ലെ വ​ള​ർ​ത്തു​നാ​യെ ശ്രീ​കാ​ന്ത് ആ​ക്ര​മി​ച്ച​ത്. ക​ത്തി​കൊ​ണ്ട് നാ​യെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി ശ്രീ​കാ​ന്തി​ന്‍റെ കൂ​ട്ടാ​ളി​ക​ൾ ഇ​വ​രു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി ബോം​ബെ​റി​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നം​ഗ അ​ക്ര​മി​സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsThreatTrivandrum News
News Summary - stabbing and injuring a pet dog- The housewife who tried to stop him was threatened with death
Next Story