Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീലങ്കൻ ബോട്ടുകൾ...

ശ്രീലങ്കൻ ബോട്ടുകൾ വിഴിഞ്ഞത്ത് എത്തിക്കും

text_fields
bookmark_border
ശ്രീലങ്കൻ ബോട്ടുകൾ വിഴിഞ്ഞത്ത് എത്തിക്കും
cancel
camera_alt

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: ല​ക്ഷ​ദ്വീ​പി​നു സ​മീ​പം 300 കി​ലോ ഹെ​റോ​യി​നും അ​ഞ്ച്​ എ. ​കെ 47 തോ​ക്കു​ക​ളും 1000 വെ​ടി​യു​ണ്ട​ക​ളു​മാ​യി പി​ടി​യി​ലാ​യ മൂ​ന്ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ വ്യാ​ഴാ​ഴ്ച വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ക്കും.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​മാ​യാ​ണ് ബോ​ട്ട് വി​ഴി​ഞ്ഞ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. മാ​ർ​ച്ച് 18നാ​ണ് ബോ​ട്ടു​ക​ൾ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യ​ത്.

തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ക​പ്പ​ലി​െൻറ​യും പെ​ട്രോ​ൾ ബോ​ട്ടി​െൻറ​യും കാ​വ​ലി​ൽ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ക്കു​ന്ന ബോ​ട്ടു​ക​ളി​ൽ നാ​ർ​കോ​ട്ടി​ക്‌​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഉ​ച്ച​യോ​ടെ ബോ​ട്ടു​ക​ൾ വി​ഴി​ഞ്ഞ​ത്ത് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
TAGS:Sri Lankan boats Vizhinjam 
News Summary - Sri Lankan boats will reach Vizhinjam
Next Story