Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightപിടികിട്ടാപ്പുള്ളി 10...

പിടികിട്ടാപ്പുള്ളി 10 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
പിടികിട്ടാപ്പുള്ളി 10 വർഷത്തിനുശേഷം പിടിയിൽ
cancel
camera_alt

സ​ജീ​വ​ൻ

ശ്രീ​കാ​ര്യം: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി​യെ 10 വ​ർ​ഷ​ത്തി​നു​ ശേ​ഷം ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ്​​ചെ​യ്തു. ശ്രീ​കാ​ര്യം ക​രി​യം അ​ജി​ത്ത് ന​ഗ​ർ ഇ.​കെ.​ആ​ർ.​എ-36 തി​രു​വാ​തി​ര വീ​ട്ടി​ൽ ബി​ജോ​യ് സ​ജീ​വ​നെ (45) യാ​ണ് ശ്രീ​കാ​ര്യം എ​സ്.​എ​ച്ച്.​ഒ കെ.​ആ​ർ. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

2013 ൽ ​ക​രി​യം സ്വ​ദേ​ശി ഷാ​ജി​മോ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വി​സ്താ​ര​ത്തി​ന് ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ശ്രീ​കാ​ര്യം എ​സ്.​എ​ച്ച്.​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രി​ലെ​ത്തി അ​റ​സ്റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal casearrest
News Summary - criminal case accused arrested after 10 years
Next Story