Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightകേ​ര​ള...

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലയി​ൽ ജോലി സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി

text_fields
bookmark_border
cheating
cancel

ശ്രീ​കാ​ര്യം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ പ​രി​സ്ഥി​തി ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ സാ​ങ്കേ​തി​ക അ​സി​സ്റ്റ​ന്റ​റാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത​യി​ൽ​നി​ന്ന്​ ആ​ക്കു​ളം സെ​ൻ​ട്ര​ൽ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സി​ലെ ശാ​സ്ത്ര​ജ്ഞ​നും സു​ഹൃ​ത്തും ചേ​ർ​ന്ന് 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ സ്ഥി​രം ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് യു​വ​തി​യു​ടെ പ​ണം അ​പ​ഹ​രി​ച്ച​തെ​ന്ന കൊ​ല്ലം പ​ര​വൂ​രി​ലെ എം. ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​കാ​ര്യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ക്കു​ള​ത്തെ ശാ​സ്ത്ര​ജ്ഞ​ന്റെ ഓ​ഫി​സ് ക്യാ​ബി​നി​ലാ​ണ് യു​വ​തി​യും ഭ​ർ​ത്താ​വും ശാ​സ്ത്ര​ജ്ഞ​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും ക​ണ്ട​ത​​ത്രെ. ത​ങ്ങ​ൾ​ക്ക്​ ഉ​ന്ന​ത സ്വാ​ധീ​ന​മു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കി​യാ​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ജോ​ലി സ്ഥി​ര​പ്പെ​ടു​ത്താ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് യു​വ​തി ത​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഭ​ർ​ത്താ​വി​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും ശാ​സ്ത്ര​ജ്ഞ​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ ട്രാ​ൻ​സ്ഫ​ർ ചെ​യ്തു. ഈ ​ക​ഴി​ഞ്ഞ ജൂ​ണി​ൽ തു​ക കൈ​മാ​റ്റം ചെ​യ്‌​തെ​ങ്കി​ലും മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

പ​ണം കൈ​മാ​റി​യ​തി​ന്റെ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ യു​വ​തി ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​വും കൈ​മാ​റി . പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala UniversityComplaintJob OfferTrivandrum News
News Summary - Complaint that Rs 10 lakh was received for securing a job in Kerala University
Next Story