Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മയുടെ മോർഫ്...

വീട്ടമ്മയുടെ മോർഫ് ചെയ്‌ത നഗ്​നചിത്രം പ്രചരിപ്പിച്ചു; ഹണിട്രാപ്​ കെണിയൊരുക്കിയ യുവതി പിടിയിൽ

text_fields
bookmark_border
facebook whatsapp instagram
cancel

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ മോ​ർ​ഫ് ചെ​യ്‌​ത ന​ഗ്​​ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി സൗ​മ്യ​യെ സൈ​ബ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. ഹ​ണി​ട്രാ​പ്പി​ലൂ​ടെ ഇ​ര​യാ​ക്കു​ന്ന യു​വാ​ക്ക​ളു​ടെ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് സൗ​മ്യ ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. നൂ​റി​ല​ധി​കം ഫേ​സ്ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം, വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വീട്ടമ്മ​യു​ടെ ന​ഗ്​​ന​ചി​ത്രം പ്ര​ച​രി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്.

മു​ൻ സു​ഹൃ​ത്തി​െൻറ ദാ​മ്പ​ത്യ​ജീ​വി​തം ത​ക​ർ​ക്കാ​നാ​ണ് സൗ​മ്യ ഹ​ണി​ട്രാ​പ് ഒ​രു​ക്കി​യ​ത്. സു​ഹൃ​ത്തി​െൻറ ഭാ​ര്യ​യു​ടെ മോ​ർ​ഫ് ചെ​യ്‌​ത ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി. ഇ​ത് പ്ര​ച​രി​പ്പി​ക്കാ​ൻ യു​വാ​ക്ക​ളെ ഹ​ണി​ട്രാ​പ്പി​ൽ​പെ​ടു​ത്തി. ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളു​മാ​യു​ള്ള വി​ഡി​യോ ചാ​റ്റി​ൽ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കും.പി​ന്നീ​ട് ഇ​വ​രു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ ന​മ്പ​റു​മ​ട​ക്കം വാ​ങ്ങും. യു​വാ​ക്ക​ളു​ടെ പേ​രി​ൽ ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങും. ഇ​തു​വ​ഴി​യാ​ണ് വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണം യു​വാ​ക്ക​ളി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങു​മെ​ന്നാ​യി​രു​ന്നു ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​യാ​യ സൗ​മ്യ ക​ണ​ക്കൂ​ട്ടി​യ​ത്.

ഇ​വ​രെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​ക്ക​ൻ സ​ഹാ​യി​ച്ച ഇ​ടു​ക്കി സ്വ​ദേ​ശി നെ​ബി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നെ​ബി​നി​ൽ​നി​ന്നാ​ണ് സൗ​മ്യ​യെ​ക്കു​റി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. സൈ​ബ​ർ ഡി​വൈ.​എ​സ്‌.​പി ശ്യാം​ലാ​ൽ, ഇ​ൻ​സ്‌​പെ​ക്ട​ർ സി​ജു കെ.​എ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honeytrapnude photo
News Summary - Spread nude photo; Woman caught with honeytrap
Next Story