Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:25 AM IST Updated On
date_range 4 Aug 2022 1:25 AM ISTsports final
text_fieldsbookmark_border
ഇന്ത്യക്ക് വീണ്ടും മെഡൽ. അയച്ചു. താഴെ കാണുന്ന ടെക്സ്റ്റ് വെച്ച് ബ്ലാക്ക് മാത്രമാണ് മാറ്റം. നേരത്തെ അയച്ച sports sec new പേജിലെ മെയിൻ വാർത്തയുടെ ഇൻട്രോയിലെ ചെറിയ തിരുത്തലുകൾ ഉൾപ്പെടെയാണ് പുതിയ പേജും താഴെ കാണുന്ന ടെക്സ്റ്റുമുള്ളത്. എടുക്കുമല്ലോ. ടെക്സ്റ്റ് എടുക്കുന്നവർ മെഡൽ പട്ടികയിൽ ഇന്ത്യയുടെ വെള്ളി 6 ആക്കണം. ....................................................... ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ആറാംദിനം ഇന്ത്യക്ക് ഒരു വെള്ളിയും രണ്ടു വെങ്കലവും കൂടി. വനിത ജൂഡോ 78 കിലോഗ്രാം ഇനത്തിൽ തൂലിക മാൻ വെള്ളിയും ഭാരോദ്വഹനം പുരുഷന്മാരുടെ 109 കിലോഗ്രാം വിഭാഗത്തിൽ ലവ്പ്രീത് സിങ്ങും സ്ക്വാഷ് പുരുഷ സിംഗ്ൾസിൽ സൗരവ് ഘോഷാലും വെങ്കലവും നേടി. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യ വെള്ളി സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ചു വീതം സ്വർണവും വെങ്കലവും ആറ് വെള്ളിയുമായി. പുരുഷ ലോങ് ജംപിൽ സ്വർണം തേടി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ വ്യാഴാഴ്ചയിറങ്ങും. ഫൈനലിലെത്തിയ വൈ. മുഹമ്മദ് അനീസും മികവ് കാട്ടിയാൽ കേരളത്തിന് അത് ഇരട്ടിമധുരമാവും. മെഡലുറപ്പിച്ച് നീതുവും ഹുസാമുദ്ദീനും നിഖാതും പുരുഷ ബോക്സിങ് 57 കിലോഗ്രാമിൽ ഹുസാമുദ്ദീൻ മുഹമ്മദും വനിത 48 കിലോഗ്രാമിൽ നീതും ഗാൻജസും ലൈറ്റ് ഫ്ലൈവെയ്റ്റിൽ ലോക ചാമ്പ്യൻ നിഖാത് സരീനും സെമി ഫൈനലിലെത്തിയതോടെ ഇന്ത്യക്ക് മൂന്ന് മെഡൽ കൂടി ഉറപ്പായി. സെമിയിൽ തോറ്റാലും ഇവർക്ക് വെങ്കലം ലഭിക്കും. നമീബിയയുടെ ട്രൈഎഗൈൻ മോണിങ് എൻഡെവെലോയെ 4-1നാണ് കഴിഞ്ഞ തവണത്തെ വെങ്കല ജേതാവായ ഹുസാമുദ്ദീൻ മറിച്ചിട്ടത്. അയർലൻഡിന്റെ നികോൾ സ്ലൈഡിനെതിരെ നീതുവും ജയം കണ്ടു. വെയ്ൽസിന്റെ ഹെലൻ ജോൺസിനെ തോൽപ്പിച്ച് നിഖാതും സെമിയിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story