മകെൻറ മരണം കൊലപാതകമെന്ന്; അന്വേഷണമാവശ്യപ്പെട്ട് മാതാവിെൻറ പരാതി
text_fieldsകിളിമാനൂർ: കുടുംബത്തിെൻറ ഏക ആശ്രയമായ മകെൻറ മരണം കൊലപാതകമാണെന്നും ഇതിനുപിന്നിൽ ഭാര്യാസഹോദരിക്കും കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുള്ളതായും കാണിച്ച് വൃദ്ധമാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി.
ആറ്റിങ്ങൽ കരിച്ചിയിൽ പുലയർകോണത്ത് പുത്തൻവീട്ടിൽ പി. സുശീലയാണ് (78) സംസ്ഥാന പൊലീസ് മേധാവി, എ.ഡി.ജി.പി, ആർ.ഡി.ഒ, ഡിവൈ.എസ്.പി തുടങ്ങിയവർക്ക് പരാതി നൽകിയത്.
കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടത്തുമല ശാസ്താംപൊയ്ക കൃഷ്ണാഞ്ജലിയിൽെവച്ച് സുനിൽകുമാർ (54) മരണപ്പെട്ടിരുന്നു.
നവംബർ 14ന് തൂങ്ങിമരിച്ച നിലയിലാണ് മകെൻറ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, ഇത് കൊലപാതകമാണെന്ന് പരാതിയിൽ പറയുന്നു. മദ്യപാനിയായ മകൻ ഭാര്യ സുഭദ്രയോടും രണ്ട് മക്കളോടുമൊപ്പം ഇവിടെയാണ് താമസം. ഭാര്യാ സഹോദരിയോട് അടുപ്പത്തിലായിരുന്നു മകനെന്നും പരാതിയിലുണ്ട്.
സംഭവദിവസം മദ്യലഹരിയിലായിരുന്ന സുനിലിനെ കാമുകിയുടെ വീടിനുള്ളിൽ കതകടച്ചിട്ട് കിളിമാനൂർ സ്റ്റേഷനിലെ ചില പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിച്ചെന്നും തലയിൽ മുറിവുണ്ടെന്നും രാത്രി എേട്ടാടെ മകൻ ഫോണിൽ തന്നെ വിളിച്ചറിയിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
15ന് പുലർച്ച ഒരു ബന്ധു മകൻ മരിച്ച വിവരം തന്നെ അറിയിക്കുകയായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം, ആത്മഹത്യയെന്ന് വരുത്താൻ കെട്ടിത്തൂക്കുകയായിരുന്നെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

