തിരുവനന്തപുരം നഗരത്തിലേക്ക് ആറ് വഴികൾ
text_fieldsകോവിഡും തൊഴിലില്ലായ്മയും ദിവസക്കൂലിക്കാരെയാണ്ഏറെ ബാധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പൊലീസും സന്നദ്ധപ്രവർത്തകരും കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിനായി കാത്തിരിക്കുന്നവർ. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുള്ള കാഴ്ച
തിരുവനന്തപുരം: കോവിഡിെൻറ രണ്ടാംതരംഗത്തെ പിടിച്ചുനിർത്താൻ സർക്കാർ പ്രഖ്യാപിച്ച ട്രിപിൾ ലോക്ഡൗൺ ജില്ലയിൽ നിലവിൽവന്നു. കർശന നിയന്ത്രണങ്ങളാണ് തലസ്ഥാനത്ത് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.
നഗരാതിർത്തികളായ 20 സ്ഥലങ്ങൾ പൊലീസ് പൂർണമായും അടച്ചു. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവിസ് വിഭാഗങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി ആറ് എൻട്രി എക്സിറ്റ് പോയൻറുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട-വഴയില, പൂജപ്പുര-കുണ്ടമൺകടവ്, നേമം-പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം നഗരത്തിലേക്കുള്ള എൻട്രി-എക്സിറ്റ് പോയൻറുകള്‍. അതോടൊപ്പം നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയും ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അതിർത്തികൾ ബാരിക്കേഡ് െവച്ച് അടച്ചിട്ടുണ്ട്. ഇവിടങ്ങളിലും അത്യാവശ്യ യാത്രകൾക്ക് എൻട്രി-എക്സിറ്റ് പോയൻറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
അവശ്യ സർവിസുകാർക്ക് അനുമതി
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളിൽപെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും.
സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവിസ് വിഭാഗങ്ങളിൽ പ്രവർത്തിയെടുക്കുന്നവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യേണ്ടതും ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കൈയിൽ കരുതണമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. അല്ലാത്തവർക്ക് സിറ്റി പൊലീസ് കമീഷണർ, കലക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കമീഷണർ (ക്രമസമാധാനം), സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എന്നിവർ നൽകുന്ന പാസുമായി മാത്രമേ യാത്രചെയ്യാൻ പാടുള്ളൂ. മറ്റ് പാസുകളുമായി വരുന്നവരെ തിരികെ അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

