36 കിലോ ആംബർഗ്രീസുമായി ആറുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കുഴിത്തുറ: മാർത്താണ്ഡത്ത് 36 കിലോഗ്രാം ആംബർഗ്രീസുമായി ആറ് മലയാളികളെ തമിഴ്നാട് പ്രത്യേക പൊലീസ് സേന അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ (49), കാരകോണം സ്വദേശികളായ ജയൻ (41), ദിലീപ് (26), കൊല്ലം സ്വദേശി നിജു (39), പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ബാലകൃഷ്ണൻ (50), വീരാൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് മാർത്താണ്ഡം വിരികോട് റെയിൽവേ ക്രോസിങ്ങിനടുത്ത് സംശയാസ്പദമായി കണ്ട കാറിൽനിന്നാണ് ഇവരെ പിടികൂടിയത്.
പ്രത്യേക സേന ഇൻസ്പെക്ടർ അരുളപ്പന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത ആംബർഗ്രീസും തമിഴ്നാട് വനംവകുപ്പിനെ ഏൽപിച്ചു. കേരളത്തിൽ ആഴക്കടൽ കടത്തൽ സംഘത്തിൽനിന്ന് ആംബർഗ്രീസ് വാങ്ങി തമിഴ്നാട് സംഘത്തിന് കൈമാറാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

