കുടുംബത്തെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ
text_fieldsകുടുംബത്തെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികൾ
തിരുവനന്തപുരം: കളിയാക്കി ചിരിച്ചതിന്റെ പേരിൽ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് രാജാജി നഗർ ഫ്ലാറ്റ് നമ്പർ 74 ൽ താമസിക്കുന്ന പ്രസാദിനെയും ഭാര്യയെയും കുഞ്ഞിനെയും രാജാജി നഗറിൽതന്നെ താമസിക്കുന്ന പ്രജിത്തിന്റെ നേതൃത്വത്തിൽ ആക്രമിച്ചത്.
പ്രജിത്ത് (19), എബി(19), അഭിരാം(19), രാഹുൽ(20) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിടെ പരിക്കേറ്റ് പ്രതികളിലൊരാളായ സായികൃഷ്ണ മെഡിക്കൽ കോളജിൽ ചികിത്സയിലും മറ്റൊരു പ്രതി ജുവനൈലുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

