Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.​ഐ.ആർ; പ്രവാസി...

എസ്​.​ഐ.ആർ; പ്രവാസി വോട്ടർമാർ 2.23 ലക്ഷം ആയി, പ​ക്ഷേ ആനുപാതിക വർധനയില്ല

text_fields
bookmark_border
എസ്​.​ഐ.ആർ; പ്രവാസി വോട്ടർമാർ 2.23 ലക്ഷം ആയി, പ​ക്ഷേ ആനുപാതിക വർധനയില്ല
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. എ​സ്.​​ഐ.​ആ​ർ ക​ര​ട്​ പ​ട്ടി​ക​യി​ലെ ക​ണ​ക്ക്​ പ്ര​കാ​രം 64,394 പേ​രാ​ണ്​ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്​ അ​ന്തി​മ പ​ട്ടി​ക​യി​ൽ 2,23,558 ആ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ക​ര​ട്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം 2,22,417 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ്​ (ഫോം 6 ​എ) സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.

ഇ​തി​ൽ 1,59,111 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു. 62,733 എ​ണ്ണം നി​ര​സി​ക്ക​പ്പെ​ട്ടു. അ​പേ​ക്ഷ​ക്കൊ​പ്പം പാ​സ്​​പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യി​ല്ലാ​ത്ത​തും വി​ലാ​സം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യ അ​പേ​ക്ഷ​ക​ളാ​ണ്​ നി​ര​സി​ച്ച​തെ​ന്നാ​ണ്​ ക​മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച ശേ​ഷം 7,421 അ​​പേ​ക്ഷ​ക​ൾ കൂ​ടി ക​മീ​ഷ​​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ്​ ഇ​വ പ​രി​ഗ​ണി​ക്കു​ക. അ​തേ​സ​മ​യം, പ്ര​വ​സി​ക​ളു​ടെ മൊ​ത്തം എ​ണ്ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ എ​സ്.​ഐ.​ആ​റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ട്. 25 ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളി​ൽ 2.23 ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ്​ എ​സ്.​ഐ.​​ആ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

തദ്ദേശ പട്ടികയുമായി 14.77 ലക്ഷത്തിന്‍റെ കുറവ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​യാ​റാ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കേ​ന്ദ്ര ക​മീ​ഷ​ൻ ത​യാ​റാ​ക്കി​യ എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ൽ 14.77 ല​ക്ഷം പേ​രു​ടെ കു​റ​വ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ 2,84,30,761 വോ​ട്ട​ർ​മ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ എ​സ്‌.​ഐ.​ആ​ർ പ​ട്ടി​ക​യി​ലാ​ക​ട്ടെ ഉ​ൾ​പ്പെ​ട്ട​ത്​ 2,69,53,644 പേ​രും.

ര​ണ്ടു പ​ട്ടി​ക​യും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ങ്കി​ൽ​പ്പോ​ലും ര​ണ്ടു​മാ​സം മു​മ്പ്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​ൻ അ​ർ​ഹ​രാ​യ 14 ല​ക്ഷ​ത്തോ​ളം പേ​ർ എ​വി​ടെ​യാ​ണെ​ന്ന​താ​ണ്​ ചോ​ദ്യം. ത​ദ്ദേ​ശ പ​ട്ടി​ക പ​രി​ഗ​ണി​ച്ചാ​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ശ​രാ​ശ​രി 10,000 ല​ധി​കം വോ​ട്ട​ർ​മാ​രു​ടെ കു​റ​വാ​ണു​ണ്ടാ​വു​ക. അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ​പ്രാ​ദേ​ശി​ക പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫീ​ൽ​ഡ്​ ത​ല പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ശു​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യാ​ണ്​ എ​സ്.​ഐ.​ആ​റെ​ന്നും ത​ദ്ദേ​ശ പ​ട്ടി​ക​യി​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ്​ മ​റു​വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersexpatriateSIR
News Summary - SIR; Expatriate voters reach 2.23 lakh, but there is no proportional increase
Next Story