Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകി​രീ​ടം ടൂ​റി​സം...

കി​രീ​ടം ടൂ​റി​സം പ​ദ്ധ​തി​ക്ക്​ സി​ബി മ​ല​യി​ലി​െൻറ ആ​ശം​സ

text_fields
bookmark_border
കി​രീ​ടം ടൂ​റി​സം പ​ദ്ധ​തി​ക്ക്​ സി​ബി മ​ല​യി​ലി​െൻറ ആ​ശം​സ
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​രു സി​നി​മ​യു​ടെ പേ​രി​ൽ ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​െൻറ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ. 1989ൽ ​എ.​കെ. ലോ​ഹി​ത​ദാ​സി​െൻറ തി​ര​ക്ക​ഥ​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നും പാ​ർ​വ​തി​യെ നാ​യി​ക​യു​മാ​ക്കി സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് കി​രീ​ടം.ചി​ത്ര​ത്തി​ൽ സേ​തു​മാ​ധ​വ​ൻ പി​ന്തി​രി​ഞ്ഞ്​ ന​ട​ക്കു​ന്ന രം​ഗ​വും സേ​തു​മാ​ധ​വ​െൻറ​യും ദേ​വി​യു​ടെ​യും പ്ര​ണ​യ​രം​ഗ​ങ്ങ​ളും അ​ടു​ത്ത കൂ​ട്ടു​കാ​ര​നാ​യ കേ​ശു​വു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴും ഒ​രു പാ​ലം ഒ​രു മു​ഖ്യ​ക​ഥാ​പാ​ത്രം പോ​ലെ സി​നി​മ​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു. ഈ ​പാ​ലം പി​ന്നീ​ട് കി​രീ​ടം പാ​ല​മെ​ന്നും തി​ല​ക​ൻ പാ​ല​മെ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ട്ടു.

ഏ​റെ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് താ​ൻ സി​നി​മ ചി​ത്രീ​ക​രി​ക്കാ​നാ​യി വെ​ള്ളാ​യ​ണി പ്ര​ദേ​ശ​വും പാ​ല​വും ക​ണ്ടെ​ത്തി​യ​തെ​ന്ന്‌ സി​ബി മ​ല​യി​ൽ ഓ​ർ​ക്കു​ന്നു. ത​െൻറ ചി​ത്ര​ത്തി​ന് ദൃ​ശ്യ​ചാ​രു​ത കൂ​ട്ടാ​നും ക​ഥ​യു​ടെ വൈ​കാ​രി​ക അം​ശ​ങ്ങ​ൾ​ക്ക് മി​ഴി​വ് കൂ​ട്ടാ​നും ലൊ​ക്കേ​ഷ​ന് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നെ​ന്ന്‌ സി​ബി മ​ല​യി​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​രം​ഭ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​തി​ന് സി​ബി മ​ല​യി​ൽ സ​ർ​ക്കാ​റി​ന് ന​ന്ദി പ​റ​ഞ്ഞു.

മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ലോ​ക ടൂ​റി​സം ദി​ന​ത്തി​ലാ​ണ് കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​കൃ​തി​ര​മ​ണീ​യ​മാ​ണ് ഈ ​ഭൂ​പ്ര​ദേ​ശം. വി​വി​ധ​യി​നം പ​ക്ഷി​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടു​വ​രു​ന്നു. കാ​യ​ലി​നോ​ട് ചേ​ർ​ന്ന് കു​ടും​ബ​ത്തോ​ടെ വ​ന്നി​രി​ക്കാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, കാ​യ​ലി​ൽ ബോ​ട്ടി​ങ്, കാ​യ​ൽ വി​ഭ​വ​ങ്ങ​ൾ രു​ചി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യൊ​ക്കെ ഒ​രു​ക്കി സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച ആ​സ്വാ​ദ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​യാ​കു​മി​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sibi malayilKireedam Tourism Project
News Summary - sibi malayil congratulate Kireedam Tourism Project
Next Story