Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightshoulder കാട്ടാക്കട...

shoulder കാട്ടാക്കട മിനി സിവിൽ സ്​റ്റേഷൻ ഉദ്​ഘാടനം വൈകുന്നു; heading 15 ഒാളം സർക്കാർ ഒാഫിസുകളുടെ വാടകയായി ലക്ഷങ്ങള്‍ പാ​ഴാകുന്നു

text_fields
bookmark_border
കാട്ടാക്കട: കാട്ടാക്കട മിനി സിവിൽ സ്​റ്റേഷൻ ഉദ്ഘാടനം നീളു​േമ്പാൾ വിവിധ സർക്കാർ ഒാഫിസുകൾക്കായി പ്രതിമാസം വാടകയിനത്തിൽ നൽകേണ്ടി വരുന്നത്​ ലക്ഷങ്ങൾ. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ട് പൂര്‍ത്തീകരിച്ചിട്ടും മിനി സിവിൽ സ്​റ്റേഷൻ അടഞ്ഞുകിടപ്പാണ്​. കാട്ടാക്കട വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന പതിനഞ്ചോളം സർക്കാർ ഒാഫിസുകൾക്ക് വേണ്ടിയുള്ള കെട്ടിടമാണിത്​. കാട്ടാക്കട പൊതുചന്തയോട് ചേർന്നുള്ള 50 സൻെറ് സ്ഥലത്താണ് മിനി സിവിൽ സ്​റ്റേഷൻ കെട്ടിടം സ്ഥിതിചെയ്യുന്നത്. പ്രധാന റോഡില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലമുള്ള സിവില്‍ സ്​റ്റേഷനിലേക്ക്​ ഗതാഗതസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി നിലനിൽക്കുന്ന തർക്കമാണ്​ ഉദ്‌ഘാടനം വൈകുന്നതിന് കാരണമായി പറയുന്നത്. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക്​ ചുറ്റിക്കറങ്ങിയുള്ള വഴിയാണ് നിലവിലുള്ളത്. അതും കഷ്​ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ തക്ക വീതി മാത്രമാണുള്ളത്. ഒാഫിസുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടേക്കുള്ള ഗതാഗതം ഗുരുതര പ്രശ്നമുണ്ടാക്കും എന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവിടേക്കെത്താൻ ചന്തക്ക്​ താഴെ പെരുംകുളത്തൂർ ക്ഷേത്ര റോഡ് വഴി ചുറ്റേണ്ട സ്ഥിതിയുണ്ട്. ഇതിന്​ പരിഹാരം കാണാനാണ് ചന്തക്ക്​ സൈഡിലൂടെ റോഡിന് തീരുമാനമായത്. ഇതിനായി ചന്തയുടെ കവാടങ്ങൾക്ക് ഇടയിലായി പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഒാഫിസ് കെട്ടിടമിരിക്കുന്ന സ്ഥലം കിട്ടിയാൽ ചന്തക്ക്​ ഉള്ളിലൂടെ വഴി നൽകാൻ പഞ്ചായത്ത് ഒരുക്കമാണെന്നാണ് പ‍ഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം അനന്തമായി നീളുന്നതാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ സിവില്‍ സ്​റ്റേഷന്‍ ഉദ്ഘാടനം വൈകിപ്പിക്കുന്നതിന് പിന്നില്‍ നിലവില്‍ സര്‍ക്കാര്‍ ഒാഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമകളാണെന്നും ആക്ഷേപമുണ്ട്. 53,025 ചതുരശ്ര അടി വിസ്​തൃതിയില്‍ ആറ് നിലകളിലായി 17 കോടിയിലേറെ രൂപ ​െചലവിട്ടാണ് സിവില്‍ സ്​റ്റേഷന്‍ നിര്‍മിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story