യുവതിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കടക്കാരനെ മർദിച്ച് കട അടിച്ചുതകർത്തു
text_fieldsആക്രമണം നടന്ന കടയിൽ പരിശോധന നടത്തുന്ന പോത്തൻകോട് പൊലീസ്
പോത്തൻകോട്: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ കാറിലെത്തിയ മൂന്നംഗസംഘം ശല്യംചെയ്തത് ചോദ്യംചെയ്ത കടയുടമയെയും സഹായിയെയും യുവാക്കളുടെ സംഘം മർദിച്ച് കട അടിച്ച് തകർത്തു. ചൊവ്വാഴ്ച വൈകീട്ട് പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിക്കുന്ന മുന്നാസ് ബേക്കറിയിലാണ് സംഭവം.
കാറിൽ കടയിലെത്തിയ മൂന്നംഗസംഘം കടയിൽവെച്ച് യുവതിയെ ശല്യംചെയ്യാൻ തുടങ്ങി. ഇത് കട ഉടമയായ എം. ഷാജി (48) ചോദ്യംചെയ്യുകയും ബഹളംകേട്ട് സമീപത്തെ കടക്കാരെത്തി യുവാക്കളെ തടഞ്ഞുവെച്ചു.രണ്ടുപേർ കാറിൽ രക്ഷപ്പെട്ട് അരമണിക്കൂറിനിടയിൽ പത്തോളം യുവാക്കളുടെ സംഘവുമായെത്തിയാണ് മർദനവും അക്രമവും നടത്തിയത്. അക്രമണത്തിനിടയിൽ തിളപ്പിച്ചുവെച്ചിരുന്ന പാൽ ദേഹത്ത് വീണ് കടയുടമയ്ക്കും സഹായി അജീഷി(28)നും അക്രമം നടത്തിയ യുവാക്കളിൽ ചിലർക്കും പൊള്ളലേറ്റു.
ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സതേടി. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ യുവാക്കൾ വന്ന കാർ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയതായി പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

