പ്രകൃതിവിരുദ്ധപീഡനം: വയോധികന് 56 വർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: പതിനൊന്നുകാരനെതിരെ പ്രകൃതിവിരുദ്ധപീഡനം നടത്തിയ കേസിലെ പ്രതി പോത്തൻകോട് സ്വദേശി അബ്ദുൽ ജബ്ബാറിന് (61) 56 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഏഴ് മാസവും കൂടുതൽ കഠിനതടവ് അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ വിധിച്ചു. പിഴത്തുക കുട്ടിക്ക് നൽകണം.
2020 ഒക്ടോബറിനും 2021 ജനുവരിക്കും ഇടക്കാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ മതപഠനത്തിന് പോകുമായിരുന്നു. കുട്ടിയെ മറ്റൊരു മുറിയിൽ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സെപ്ഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പൊലീസുകാരായ വി.എസ്. അജീഷ്, ഡി. ഗോപി, കെ. ശ്യാം എന്നിവരാണ് കേസ് അന്വേഷിച്ചത്.

