Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗികാതിക്രമം; അഭിഭാഷകൻ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ഉള്ളൂര്‍ ബാലസുബ്രമണ്യ ക്ഷേത്രത്തിന് സമീപം റോസ് ഗാർഡൻസ് കൃഷ്ണകൃപയില്‍ മുരളീകൃഷ്ണനെയാണ് (45) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുമാരപുരത്ത് ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന പ്രതി പുളിയറക്കോണം സ്വദേശിയായ യുവതിയോട് ജോലി വാങ്ങിനല്‍കാമെന്നും അതിനായി അഭിമുഖത്തിന് എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഡി.സി.പി ഡോ.ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽകുമാർ, മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒമാരായ രഞ്ജിത്, അനിൽകുമാർ, സി.പി.ഒ പ്രതാപൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Next Story

