Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റിങ്ങലിൽ പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം ഒഴുക്കുന്നു

text_fields
bookmark_border
ആറ്റിങ്ങലിൽ പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം ഒഴുക്കുന്നു
cancel

ആറ്റിങ്ങൽ: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം ഒഴുക്കുന്നു, തടയുവാൻ കഴിയാതെ അധികൃതർ. ദേശീയപാത ബൈപാസ് നിർമ്മാണ മേഖലയിലാണ് കൂടുതലായി മാലിന്യം തള്ളൽ. രാത്രികാലങ്ങളിൽ ടാങ്കര ലോറികളിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന ആളൊഴിഞ്ഞ ഭാഗങ്ങളിൽ തുറന്നു വിടുകയാണ്.

രാമച്ചംവിള കണ്ണങ്കരക്കോണം പ്രദേശത്ത് കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം ലോറികളിൽ കൊണ്ടുവന്ന് ഒഴുക്കി. ആറ്റിങ്ങൽ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലും കടയ്ക്കാവൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും സ്ഥിരമായി ഇത് തുടരുകയാണ്.

നാട്ടുകാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ് ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനം. അര കിലോമീറ്ററോളം പ്രദേശത്ത് ഈ മാലിന്യം ഒഴുക്കുന്നുണ്ട്. പുലർച്ചെ ഒന്നിനും മൂന്നിനും ഇടയ്ക്കാണ് ഇങ്ങനെ മാലിന്യം ഒഴുക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരിൽ നിന്ന് 8000 രൂപയോളം വാങ്ങിയാണ് കോൺട്രാക്ട് എടുത്തിട്ടുള്ളവർ മാലിന്യം നീക്കം ചെയ്യുന്നത്. ടാങ്കുകളിൽ ശേഖരിക്കുന്ന മാലിന്യം തിരുവനന്തപുരത്ത് ഇതിനുവേണ്ടി അനുവദിച്ചിട്ടുള്ള സ്ഥലത്ത് നിക്ഷേപിക്കുവാനോ കൊണ്ടുപോയി സംസ്കരിക്കുവാനോ ആണ് അനുവാദം ഉള്ളത്.

എന്നാൽ മാലിന്യം ശേഖരിക്കുന്നവർ ആറ്റിങ്ങൽ പ്രദേശത്ത് പലഭാഗങ്ങളിലായി രാത്രികാലങ്ങളിൽ കൊണ്ടുവന്ന ഒഴുക്കി വിട്ട് മടങ്ങുന്നു. ഇത് പരിസര മലിനീകരണത്തിനും ഇടയാക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനം തുടരുന്നതിന് കാരണമാകുന്നത്.

നാട്ടുകാർ പിടികൂടി ഏൽപ്പിച്ചാൽ പോലും നാമമാത്രമായ തുക പിഴ ഈടാക്കി വാഹനം വിട്ടു നൽകുകയും കേസ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നിലവിലെ അവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sewage Waste Dumping Continues In Attingal
Next Story