സ്കൂട്ടർ മോഷണക്കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsഷിജിൻ
കഠിനംകുളം: ശാന്തിപുരത്തുനിന്ന് ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ശാന്തിപുരം ഷിജു ഹൗസിൽ ഷിജിൻ (33), ശാർക്കര പുതുവൽ വീട്ടിൽ പ്രശ്യ എന്ന കൊച്ചു മോൻ (24) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടാക്കൾ സഞ്ചരിച്ച ഓട്ടോയും കഠിനംകുളം പൊലീസ് പിടികൂടി. പുതുക്കുറിച്ചി പുതുവൽ പുത്തൻ പുരയിടം വീട്ടിൽ ബോയ്സെൻറ മകൻ രാജുവിെൻറ സ്കൂട്ടറാണ് ഇക്കഴിഞ്ഞ 28ന് പുലർച്ച 3.30ന് പാതയോരത്തുനിന്ന് മോഷ്ടിച്ചത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐ.എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ, എസ്.ഐ രതീഷ് കുമാർ ആർ, ജി.എസ്.ഐ ഷാജി എം.എ, ജി.എ.എസ്.ഐ ബിനു, രാജൻ, നുജും തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

