ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനം; ആഹ്ലാദതിമിർപ്പിൽ ജന്മനാട്
text_fieldsസഞ്ജു സാംസൺ
തിരുവനന്തപുരം: ഐ.സി.സി ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന്റെ കൂറ്റൻ മാർജിനിൽ തകർത്ത് ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ, വിജയശിൽപിയായ സഞ്ജു സാംസണിന്റെ ജന്മനാടായ വിഴിഞ്ഞം അക്ഷരാർഥത്തിൽ ആവേശക്കടലായി മാറി.
ബാറ്റിങിലും ഫീൽഡിങിലും സഞ്ജു പുലർത്തിയ അസാമാന്യ മികവിൽ കിവീസ് പട നിലംപരിശായപ്പോൾ വിഴിഞ്ഞത്തെയും തലസ്ഥാനത്തെയും തെരുവുകളിൽ പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചുമാണ് നാട്ടുകാർ വിജയം ആഘോഷിച്ചത്. ലോകവേദിയിൽ സഞ്ജുവിന്റെ ഓരോ നീക്കത്തിനും ആരാധകർ വലിയ സ്ക്രീനുകൾക്ക് മുന്നിൽ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തുമാണ് വരവേറ്റത്.
കടലോരത്തെ ഒരു സാധാരണ കുടുംബത്തിൽനിന്ന് വളർന്ന് രാജ്യത്തെ വലിയൊരു വിജയത്തിലേക്ക് നയിച്ച പ്രിയപുത്രന്റെ നേട്ടം വിഴിഞ്ഞത്തെ സുഹൃത്തുകൾക്കും നാട്ടുകാർക്കും ഒരേപോലെ അഭിമാനനിമിഷമായി. ഫൈനൽ വിജയത്തിന് ശേഷം തെരുവുകളിലൂടെ ആരാധകർ നടത്തിയ ആവേശകരമായ പ്രകടനങ്ങളും ആഘോഷങ്ങളും പുലർച്ചെവരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

