Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമശ്രേഷ്ഠ പുരസ്കാരം: സജി ശ്രീവത്സത്തിന്

text_fields
bookmark_border
saji sreevalsam
cancel
camera_alt

സജി ശ്രീവത്സം

തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മാധ്യമശ്രേഷ്ഠ പുരസ്കാരം 'മാധ്യമം'തിരുവനന്തപുരം യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ സജി ശ്രീവത്സത്തിന്. ശ്രീശിവശങ്കര പുരസ്കാരം ഓണവില്ല് കുടുംബം കാരണവർ ബിനുകുമാറിനും ശ്രീശിവപാർവതി പുരസ്ക്കാരം ചലച്ചിത്രനടിയും ജീവകാരുണ്യപ്രവർത്തകയുമായ സീമ ജി. നായർക്കുമാണ്. മറ്റു പുരസ്കാര ജേതാക്കൾ: ലെനിൻ രാജേന്ദ്രൻ പുരസ്കാരം -ചലച്ചിത്രനിർമാതാവ് കിരീടം ഉണ്ണി, ചുനക്കര രാമൻകുട്ടി പുരസ്കാരം -ചലച്ചിത്രസംവിധായകൻ സാജൻ, ജനപ്രിയ നടൻ -സന്തോഷ് കുറുപ്പ്, മികച്ച സ്വഭാവ നടൻ -എ.എസ്. ജോബി, ജനപ്രിയ സംഗീതസംവിധായകൻ -രാജീവ് ഒ.എൻ.വി., ജനപ്രിയ ഗായിക -അപർണ രാജീവ്, ഗോൾഡൻ മ്യൂസിക്കൽ ആൽബം -നിത്യസ്നേഹ നായകൻ, ഗാനരചന സംവിധാനം -റഹിം പനവൂർ.

മാധ്യമ മഹിമാ പുരസ്ക്കാരം -മാതൃഭൂമി, ദൃശ്യമാധ്യമശ്രേഷ്ഠ പുരസ്ക്കാരം -ദീപു രേവതി (മനോരമ ന്യൂസ്), കാമറ -സിന്ധുകുമാർ (മനോരമാ ന്യൂസ്), പ്രാദേശിക വാർത്താ ചാനൽ എ.സി.വി ന്യൂസ് (തിരുവനന്തപുരം) ചൊവ്വാഴ്ച വൈകീട്ട് 6.30ന് തിരുവനന്തപുരം നെയ്യാറ്റിൻകര മഹേശ്വരം ശ്രീശിവ പാർവതി ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരത്തിന്റെ കാർമികത്വത്തിൽ ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saji Sreevalsam got Media Distinguished Award
Next Story